കാട്ടാക്കട : കാട്ടാക്കട താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മലയിന്‍കീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആശാന് സാഹിത്യോല്‍സവം 20-ന് നടക്കും. മലയിന്‍കീഴ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്ക്കൂള് ഓഡിറ്റോറിയത്തില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന പരിപാടി ഐ.ബി.സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്മാന് രവികുമാര്‍.എസ്.അധ്യക്ഷനാകും. ഡോ.ബി.വി.ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ആശാന് കവിതകളുടെ ആലാപനം, കഥാപ്രസംഗം, മോണോആക്ട്, പ്രഭാഷണം, പുസ്തകപ്രദര്ശനം എന്നിവയും നടക്കും. കൂടാതെ ആശാന് കവിതകളുടെ ദൃശ്യാവിഷ്ക്കാരവും ഉണ്ടായിരിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വല്‍സലകുമാരി, വൈസ് പ്രസിഡന്റ് സുരേഷ് ബാബു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എ.പി.സുനില്‍കുമാര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ഗിരി, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം കെ.വാസുദേവന്‍നായര്‍, കെ.രാജന്, എസ്.ശിവപ്രസാദ്, മധു എന്നിവര്‍ സംസാരിക്കും.



