ന്യൂഡൽഹി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് (HCL) വിവിധ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 70 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൈനിങ്, ജിയോളജി മുതൽ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഭാഗങ്ങളിലായാണ് നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 25ഒഴിവുകൾ
മൈനിങ് – 12
ജിയോളജി – 5
എൻവയോൺമെന്റ് മാനേജ്മെന്റ് – 3
സേഫ്റ്റി ആൻഡ് ഫയർ സർവീസസ് – 4
കോൺസെൻട്രേറ്റർ (മിനറൽ പ്രോസസിങ്) – 3
ഇലക്ട്രിക്കൽ – 9
ഇൻസ്ട്രുമെന്റേഷൻ – 3
മെക്കാനിക്കൽ – 8
സിവിൽ – 3
സിസ്റ്റംസ് – 1
മെഡിക്കൽ & ഹെൽത്ത് സർവീസസ് – 3
എച്ച്ആർ – 4
ഫിനാൻസ് – 7
കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ – 1
മെറ്റീരിയൽസ് & കോൺട്രാക്ട്സ് – 4
യോഗ്യതമൈനിങ് – മൈനിങ് എൻജിനിയറിങ്ങിൽ ബിരുദംജിയോളജി – ജിയോളജി / അപ്ലൈഡ് ജിയോളജിയിൽ പി.ജിപരിസ്ഥിതി മാനേജ്മെന്റ് – എൻവയോൺമെന്റ് എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട പി.ജിസേഫ്റ്റി & ഫയർ സർവീസസ് – എൻജിനിയറിങ് ബിരുദവും സേഫ്റ്റി മാനേജ്മെന്റിൽ പി.ജി/ഡിപ്ലോമയും അല്ലെങ്കിൽ ഫയർ എൻജിനിയറിങ്മിനറൽ പ്രോസസിങ് – മിനറൽ & മെറ്റലർജിക്കൽ എൻജിനിയറിങ്ഇലക്ട്രിക്കൽ – ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബിരുദംഇൻസ്ട്രുമെന്റേഷൻ – ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് എൻജിനിയറിങ്മെക്കാനിക്കൽ – മെക്കാനിക്കൽ എൻജിനിയറിങ്സിവിൽ – സിവിൽ എൻജിനിയറിങ്സിസ്റ്റംസ് – കംപ്യുട്ടർ സയൻസ് / ഐ.ടി ബിരുദം അല്ലെങ്കിൽ MCAമെഡിക്കൽ & ഹെൽത്ത് സർവീസസ് – MBBS + PG ഡിപ്ലോമ / MD / MS / DNBഎച്ച്ആർ – ഏതെങ്കിലും ബിരുദവും MBA (HR) / പേഴ്സണൽ മാനേജ്മെന്റ് / സോഷ്യൽ വർക്കിൽ പി.ജിഫിനാൻസ് – CA അല്ലെങ്കിൽ CMAകോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ – ഏതെങ്കിലും ബിരുദവും ജേർണലിസം / പബ്ലിക് റിലേഷൻസിൽ പി.ജിമെറ്റീരിയൽസ് & കോൺട്രാക്ട്സ് – ഏതെങ്കിലും ബിരുദവും മെറ്റീരിയൽസ് മാനേജ്മെന്റ് / സപ്ലൈ ചെയിൻ മാനേജ്മെന്റിൽ പി.ജി / MBAപ്രവൃത്തിപരിചയം, ശമ്പളം എന്നിവ തസ്തികയും ഗ്രേഡും അനുസരിച്ച് വ്യത്യാസപ്പെടും. ഭിന്നശേഷിക്കാർക്കും സംവരണ വിഭാഗങ്ങൾക്കുമായി പ്രത്യേക സംവരണവും നൽകിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.https://www.hindustancopper.com/Upload/Notice/0-639145466897053750-NoticeFILE.pdf



