Thursday, June 4, 2026
No menu items!
Homeവാർത്തകൾപാമ്പനാറിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം പൂർണമായും തകർന്നുവീണു

പാമ്പനാറിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം പൂർണമായും തകർന്നുവീണു

ഇടുക്കി: ഇടുക്കി ജില്ലയിലെ പാമ്പനാറിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം പൂർണമായും തകർന്നുവീണു. അപകട സമയത്ത് കെട്ടിടത്തിലോ പരിസരത്തോ നിർമാണ തൊഴിലാളികൾ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും ആളപായമില്ല. പാമ്പനാർ സ്വദേശിയായ ആഗ്നൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് നിലംപൊത്തിയ ഈ കെട്ടിടം. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായി വലിയ ശബ്ദത്തോടെ കെട്ടിടം താഴേക്ക് പതിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി സുരക്ഷാ പരിശോധനകൾ നടത്തി.നിർമാണത്തിലെ ഗുരുതരമായ അപാകതകളാണ് കെട്ടിടം പെട്ടെന്ന് തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ അടിത്തറയ്ക്കോ ഘടനയ്ക്കോ ഉണ്ടായ ബലക്ഷയം അപകടത്തിലേക്ക് നയിച്ചതായി സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണവും പരിശോധനകളും തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments