Wednesday, June 3, 2026
No menu items!
Homeവാർത്തകൾതാൽക്കാലിക ജീവനക്കാർക്കും, വിരമിക്കുമ്പോൾ പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് സുപ്രീം കോടതി

താൽക്കാലിക ജീവനക്കാർക്കും, വിരമിക്കുമ്പോൾ പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പെൻഷൻ എന്നത് തൊഴിലുടമ നൽകുന്ന ഔദാര്യമല്ലെന്നും മറിച്ച് ദീർഘകാലത്തെയും തുടർച്ചയായതുമായ സേവനത്തിലൂടെ ജീവനക്കാരൻ നേടിയെടുക്കുന്ന ഭരണഘടനാപരമായ അവകാശമാണെന്നും സുപ്രീംകോടതി. സർക്കാർ വകുപ്പുകളിൽ ദീർഘകാലമായി ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാർക്ക്, അവരുടെ ജോലി ഔദ്യോഗികമായി സ്ഥിരപ്പെടുത്തിയിട്ടില്ലെങ്കിൽ പോലും വിരമിക്കുമ്പോൾ പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. താൽക്കാലിക ജീവനക്കാർക്ക് പെൻഷൻ നൽകുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന കേന്ദ്ര സർക്കാർ വാദം കോടതി തള്ളി. പെൻഷൻ എന്നത് തൊഴിലുടമയുടെ സാമ്പത്തിക സൗകര്യത്തിനനുസരിച്ച് നൽകുന്ന ഒന്നല്ലെന്നും ബെഞ്ച് പറഞ്ഞു. തപാൽ വകുപ്പിൽ മൂന്ന് പതിറ്റാണ്ടായി താൽക്കാലിക ജീവനക്കാരനായിരുന്ന സൂരജ് സാഹി എന്നയാളുടെ മരണത്തിന് ശേഷം ഭാര്യ നടത്തിയ നീണ്ട 18 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഈ വിധി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments