Saturday, May 23, 2026
No menu items!
Homeവാർത്തകൾമുഖ്യമന്ത്രി പദം ഏറ്റെടുത്ത ശേഷം ആദ്യ രാഷ്ട്രീയ സന്ദർശനത്തിന് വി.ഡി സതീശൻ ഡൽഹിയിലെത്തി

മുഖ്യമന്ത്രി പദം ഏറ്റെടുത്ത ശേഷം ആദ്യ രാഷ്ട്രീയ സന്ദർശനത്തിന് വി.ഡി സതീശൻ ഡൽഹിയിലെത്തി

ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി പദം ഏറ്റെടുത്ത ശേഷം ആദ്യ രാഷ്ട്രീയ സന്ദർശനത്തിന് വി.ഡി സതീശൻ ഡൽഹിയിലെത്തി. മുതിർന്ന കോൺഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കാണ് മുഖ്യമന്ത്രിയുടെ ആദ്യ ഡൽഹി യാത്ര. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച അടക്കമുള്ള ഔദ്യോഗിക പരിപാടികൾക്കായി അടുത്തയാഴ്ച വീണ്ടും വന്നേക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയേക്കും. കെ.പി.സി.സി പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നിവർ മന്ത്രിമാരായതോടെ ആ പദവികളിലേക്ക് ആരെ നിയമിക്കണമെന്ന കാര്യത്തിൽ ഹൈകമാൻഡ് മുഖ്യമന്ത്രിയുടെ അഭിപ്രായം തേടാനിടയുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments