Thursday, May 21, 2026
No menu items!
Homeവാർത്തകൾബാങ്ക് ഓഫ് ബറോഡ അപ്രന്റിസ് റിക്രൂട്ട്മെൻ്റ് രാജ്യത്തുടനീളം 5000 ഒഴിവുകൾ ഓൺലൈൻ വഴി അപേക്ഷ...

ബാങ്ക് ഓഫ് ബറോഡ അപ്രന്റിസ് റിക്രൂട്ട്മെൻ്റ് രാജ്യത്തുടനീളം 5000 ഒഴിവുകൾ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 8.

ന്യൂഡൽഹി: ബാങ്ക് ഓഫ് ബറോഡ അപ്രന്റിസ് ആകാൻ അവസരം. ബാങ്കിംഗ് മേഖലയിൽ കരിയർ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്. ബാങ്ക് ഓഫ് ബറോഡ അപ്രന്റിസ് റിക്രൂട്ട്മെന്റിനായുള്ള വിജ്ഞാപനം പുറത്തിറക്കി. അപ്രന്റിസ് ആക്ട് 1961 പ്രകാരം രാജ്യത്തുടനീളം 5000 അപ്രന്റിസ് ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 8.യോഗ്യതഅംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദം പൂർത്തിയാക്കിയിട്ട് 4 വർഷത്തിൽ കൂടുതലാകരുത്.അപേക്ഷകന്റെ പ്രായം 20 വയസ്സ് മുതൽ 28 വയസ്സ് വരെയാണ്. സർക്കാർ നിബന്ധനകൾ പ്രകാരം സംവരണ വിഭാഗങ്ങൾക്ക് പ്രായത്തിൽ ഇളവ് ലഭിക്കും. എന്നാൽ NAPS രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് പരമാവധി പ്രായപരിധി 34 വയസാണ്.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ 111 ഒഴിവുകളുണ്ട്. അപേക്ഷ സമർപ്പിക്കുന്ന സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾഅപേക്ഷകർ NAPS (apprenticeshipindia.gov.in) അല്ലെങ്കിൽ NATS (https://nats.education.gov.in/) പോർട്ടലുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കണം.മുൻപ് ബാങ്ക് ഓഫ് ബറോഡയിലോ മറ്റ് സ്ഥാപനങ്ങളിലോ അപ്രന്റിസ്ഷിപ്പ് ചെയ്തവർക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല.നിലവിൽ മറ്റേതെങ്കിലും സ്ഥാപനത്തിൽ അപ്രന്റിസ് ട്രെയിനിംഗിൽ പങ്കെടുക്കുന്നവരും അർഹരല്ല.ബിരുദം പൂർത്തിയാക്കിയ ശേഷം 1 വർഷം അല്ലെങ്കിൽ അതിലധികം ജോലി പരിചയം ഉള്ളവർ ഈ നിയമനത്തിന് അർഹരല്ല.തെരഞ്ഞെടുപ്പ് പ്രക്രിയഓൺലൈൻ പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, പ്രാദേശിക ഭാഷാ പരീക്ഷ എന്നീ ഘട്ടങ്ങളിലൂടെയാണ് അന്തിമ തെരഞ്ഞെടുപ്പ് നടത്തുന്നത്.എല്ലാ ഘട്ടങ്ങളും വിജയകരമായി പാസായവരെ മാത്രമേ അന്തിമ തെരഞ്ഞെടുപ്പിലേക്ക് പരിഗണിക്കൂ.ബാങ്കിന്റെ മാനദണ്ഡങ്ങൾ പ്രകാരമുള്ള മെഡിക്കൽ പരിശോധനയും പൂർത്തിയാക്കണം.കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://bankofbaroda.bank.in/-/media/Project/BOB/CountryWebsites/India/Career/2026/26-05/19-05-2026-Advertisement-Apprenticeship-18-17.pdf

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments