കുറവിലങ്ങാട്:ലോക നേഴ്സസ് ദിനത്തോടനുബന്ധിച്ചു സ്വരുമ പാലിയേറ്റീവ് കെയറിലെ നേഴ്സുമാരെ ആദരിച്ചു. കുറവിലങ്ങാട് പഞ്ചായത്തു പ്രസിഡൻ്റ് സിബിമാണി ഉദ്ഘടനം നിർവ്വഹിച്ചു സ്വരുമയുടെ സ്വാന്ത്വന പരിചരണങ്ങൾ, വീടുകളിലെത്തിയുള്ള പാലിയേറ്റീവ് പ്രവർത്തനങ്ങൾ എന്നിവയ്ക്കു നേതൃത്വംനൽകി വരുന്ന നേഴ്സുമാരായ മിനിമോൾ ജോർജ്, വിജി അനിൽ, ദിപ്തി കെ ഗോപാലൻ എന്നീവരെ പൊന്നാടയണിയിച്ചാദരിച്ചു ഉപഹാരങ്ങൾ സമ്മാനിച്ചുു കുറവിലങ്ങാട് സ്വരുമപ്രസിഡൻ്റ് ഷിബി തോമസ് വെള്ളായിപ്പറമ്പിൽ അധ്യക്ഷനായി. സെക്രട്ടറി തോമസ് കട്ടയ്ക്കൽ, മറ്റു ഭാരവാഹികളായ മോളിക്കുട്ടി സൈമൺ, ജോൺ സിറിയക് കരികുളം , ബെന്നി കോ ച്ചേരി , ജോസ് സി മണക്കാട്ട്, സന്തോഷ് കുറവിലങ്ങാട്, സോണിയാമാത്വു , ഷാജി പുതിയിടം , സിജോ മുക്കത്ത് എന്നിവർ പ്രസംഗിച്ചു



