Friday, May 15, 2026
No menu items!
Homeവാർത്തകൾഎസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും; വിവിധ വെബ് സൈറ്റുകൾ വഴിയും...

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും; വിവിധ വെബ് സൈറ്റുകൾ വഴിയും ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പ് വഴിയും കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ വാട്സാപ്പ് നമ്പർ മുഖേനയും ഫലം ലഭ്യമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. മന്ത്രി ഇല്ലാത്ത സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. 4,17,497 വിദ്യാർഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം മൂലം പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളുടെ പരീക്ഷ ഫലവും ഇന്ന് പ്രഖ്യാപിക്കും. സർക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് ഈ മാസം അവസാനം സേ പരീക്ഷ എഴുതാൻ അവസരം ഉണ്ടാകും. ജൂൺ ആദ്യവാരത്തിൽ പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കാനാണ് നീക്കം. കഴിഞ്ഞവർഷം 99.5 ശതമാനമായിരുന്നു വിജയം.ഫലം അറിയാൻwww.results.kite.kerala.gov.in എന്ന ക്ലൗഡധിഷ്ഠിത പോർട്ടലും ‘Sabhalam KITE’ എന്ന മൊബൈൽ ആപ്പും വഴി പ്രഖ്യാപനം നടന്ന ഉടനെ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ Saphalam KITEഎന്ന് നൽകി പരിഷ്‌കരിച്ച മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.വ്യക്തിഗത റിസൽറ്റുകൾക്ക് പുറമെ സ്‌കൂൾ-വിദ്യാഭ്യാസ ജില്ലാ-റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത വിശകലനം തുടങ്ങി വിവിധ റിപ്പോർട്ടുകൾ അടങ്ങുന്ന ‘Result Analysis’ സൗകര്യവും പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.https://kbpe.kerala.gov.in, https://results.digilocker.gov.in, https://sslexam.kerala.gov.in, www.prd.kerala.gov.in തുടങ്ങിയ സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. കൂടാതെ, ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പ് വഴിയും കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ 9188619958 എന്ന വാട്സാപ്പ് നമ്പർ മുഖേനയും ഫലം ലഭ്യമാകുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments