Friday, May 8, 2026
No menu items!
Homeവാർത്തകൾടി വി കെ സർക്കാർ രൂപീകരണത്തിലെ അനിശ്ചിതത്വം തുടരുന്നു; കേവല ഭൂരിപക്ഷമില്ലാതെ സർക്കാർ രൂപീകരിയ്ക്കാൻ...

ടി വി കെ സർക്കാർ രൂപീകരണത്തിലെ അനിശ്ചിതത്വം തുടരുന്നു; കേവല ഭൂരിപക്ഷമില്ലാതെ സർക്കാർ രൂപീകരിയ്ക്കാൻ അനുമതി നൽകാൻ സാധിക്കില്ലെന്ന് നിലപാട് ആവർത്തിച്ച് ഗർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ.

ചെന്നൈ: തമിഴ് നാട്ടിൽ തമിഴക വെട്രി കഴകത്തിന്റെ സർക്കാർ രൂപീകരണത്തിലെ അനിശ്ചിതത്വം തുടരുന്നു. കേവല ഭൂരിപക്ഷമില്ലാതെ സർക്കാർ രൂപീകരിയ്ക്കാൻ അനുമതി നൽകാൻ സാധിക്കില്ലെന്ന് നിലപാട്ആ വർത്തിക്കുകയാണ് ഗർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ.

113 സീറ്റുകളാണ് നിലവിൽ ടിവികെയ്ക്ക് ഉള്ളത്. കേവല ഭൂരിപക്ഷത്തിനായി 118 സീറ്റുകൾ വേണ്ടതുണ്ട്. വിജയ്ക്ക് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് സിപിഐഎം, സിപിഐ, വിടുതലൈ സിരുത്തൈകൾ എന്നി പാർട്ടികൾ ഇന്ന് തീരുമാനം അറിയിക്കും.മൂന്ന് പാർട്ടികളുടെ അധ്യക്ഷൻമാർ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായും ഡിഎംകെയുടെ മുതിർന്ന നേതാക്കളുമായും ചർച്ച നടത്തിയിരുന്നു. എം കെ സ്റ്റാലിന്റെ അനുമതിയോടെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഇന്ന് രാവിലെ പത്ത് മണിക്ക സി പി ഐ എം, സി പി ഐ സംസ്ഥാന നേതൃ യോഗങ്ങൾ നടക്കും. വിസികെയുടെ നിലപാടും ഇന്ന് പ്രഖ്യാപിച്ചേക്കും.മൂന്ന് പാർട്ടികൾക്കുമായി ആറ് സീറ്റുകളാണ് ഉള്ളത്. പിന്തുണ അറിയിച്ചാൽ ടിവികെയ്ക്ക് ആകെ 119 സീറ്റുകളുടെ ഭൂരിപക്ഷമാകും. അതേസമയം ടിവികെയിലേയ്ക്ക് പോകാൻ സാധ്യതയുള്ളതിനാൽ അണ്ണാ ഡി എം കെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റിയ 25 നിയുക്ത എം എൽ എമാരും അവിടെ തന്നെ തുടരുകയാണ്. ഇന്നലെ രാത്രി എ ഡി എം കെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസാമി റിസോർട്ടിലെത്തി നിയുക്ത എംഎൽഎമാരെ കണ്ടിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments