Thursday, May 7, 2026
No menu items!
Homeവാർത്തകൾഒ.എൻ.ജി.സി 2025-26 അധ്യയനവർഷത്തെ 2000 മെറിറ്റ് സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ മേയ് 15 വരെ...

ഒ.എൻ.ജി.സി 2025-26 അധ്യയനവർഷത്തെ 2000 മെറിറ്റ് സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ മേയ് 15 വരെ അപേക്ഷ സ്വീകരിക്കും

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഒ.എൻ.ജി.സി 2025-26 അധ്യയനവർഷത്തെ 2000 മെറിറ്റ് സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ മേയ് 15 വരെ അപേക്ഷ സ്വീകരിക്കും. 50 ശതമാനം സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്ക് സംവരണം ചെയ്തിരിക്കുന്നു. ജനറൽ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി, എസ്.സി/എസ്.ടി വിഭാഗങ്ങളിൽപെടുന്ന സമർഥരായ വിദ്യാർഥികൾക്കാണ് അവസരം. വിശദ വിവരങ്ങൾ https://ongcscholar.orgൽ ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 48,000 രൂപയാണ് സ്കോളർഷിപ്. യോഗ്യത: ബി.ഇ/ബി.ടെക്/എം.ബി.ബി.എസ്/എം.ബി.എ/എം.എസ്‍സി ജിയോ ഫിസിക്സ്, ജിയോളജി മുതലായ ഫുൾടൈം കോഴ്സുകളിൽ ഒന്നാംവർഷ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. എൻജിനീയറിങ്, മെഡിക്കൽ വിദ്യാർഥികൾക്ക് പ്ലസ് ടു/തത്തുല്യ പരീക്ഷയിൽ 60 ശതാനം മാർക്കിൽ കുറയാതെയും ജിയോളജി, ജിയോ ഫിസിക്സ്, മാനേജ്മെന്റ് പി.ജിക്കാർക്ക് ബിരുദ പരീക്ഷയിൽ 60 ശതമാനം മാർക്ക്/6.0 സി.ജി.പി.എയിൽ കുറയാതെയും ഉണ്ടാകണം. 2025 ആഗസ്റ്റ് ഒന്നിന് 30 വയസ്സ് കവിയരുത്. വാർഷിക കുടുംബ വരുമാനം രണ്ടു ലക്ഷത്തിന് താഴെയാവണം. പട്ടിക വിഭാഗങ്ങൾക്ക് നാലര ലക്ഷം രൂപ വരെയാകാം. മറ്റു സ്കോളർഷിപ്പുകളോ ധനസഹായമോ ലഭിക്കുന്നവരാകരുത്. യോഗ്യതാ പരീക്ഷക്ക് ലഭിച്ച മാർക്കും വാർഷിക വരുമാനവും പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്.അപേക്ഷ: https://scholarships.gov.inൽ രജിസ്റ്റർ ചെയ്തശേഷം ലഭിക്കുന്ന വൺടൈം രജിസ്ട്രേഷൻ നമ്പറോടുകൂടി ഒ.എൻ.ജി.സി പോർട്ടലായ https://ongcscholar.orgൽ ‘Apply Now’ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട രീതിയും സെലക്ഷൻ നടപടികളും വെബ്സൈറ്റിലുണ്ട്.സ്കോളർഷിപ്പുകൾ: ഓരോ വിഭാഗത്തിനും ഓരോ കോഴ്സിലും ലഭ്യമാകുന്നത് -ജനറൽ- ഇ.ഡബ്ല്യു.എസ്: എൻജിനീയറിങ്, 4 വർഷം, 300 പേർക്ക്; എം.ബി.ബി.എസ്, 4 വർഷം, 50 പേർക്ക്; എം.ബി.എ, 2 വർഷം, 50 പേർക്ക്; ജിയോളജി/ജിയോ ഫിസിക്സ് മാസ്റ്റേഴ്സ് പ്രോഗ്രാം, 2 വർഷം, 100 പേർക്ക്. ഇത്രയും സ്കോളർഷിപ്പുകൾ ഒ.ബി.സി വിഭാഗങ്ങൾക്കും ലഭിക്കും. പട്ടിക വിഭാഗത്തിന്- എൻജിനീയറിങ്, 4 വർഷം, 500; എം.ബി.ബി.എസ് 4 വർഷം, 90; എം.ബി.എ, 2 വർഷം; ജിയോളജി/ജിയോ ഫിസിക്സ് മാസ്റ്റേഴ്സ് പ്രോഗ്രാം – 2 വർഷം, 270. മേഖലാടിസ്ഥാനത്തിലാണ് സ്കോളർഷിപ് വിതരണം. കേരളം ഉൾപ്പെട്ട ദക്ഷിണമേഖലയിലുള്ളവർക്ക് മൊത്തം 300 സ്കോളർഷിപ്പാണ് ലഭിക്കുക. തുടർച്ചയായി സ്കോളർഷിപ് ലഭിക്കുന്നതിന് ഓരോ വർഷവും/സെമസ്റ്റർ പരീക്ഷകൾക്ക് 60 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ നേടണം. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments