തിരുവനന്തപുരം: നീറ്റ് യുജി (NEET UG 2026) ഞായറാഴ്ച നടക്കും. പകൽ രണ്ടുമുതൽ പരീക്ഷ ആരംഭിക്കും. അഞ്ചിന് അവസാനിക്കും. അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യണം. പരീക്ഷയ്ക്ക് മൂന്നുമണിക്കൂർമുമ്പ് കേന്ദ്രം തുറക്കും. പരീക്ഷ രണ്ടുമണിക്കാണ് ആരംഭിക്കുന്നതെങ്കിലും ഒന്നരമണിക്കുമുമ്പ് നിർബന്ധമായും കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. 22.79 ലക്ഷം വിദ്യാർഥികൾ ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവരങ്ങൾക്ക്: https://neet.nta.nic.in/, www.nta.ac
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഞായറാഴ്ച രാവിലെ 9.30 മുതൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി. പരീക്ഷയ്ക്ക് വിദ്യാർഥികളുമായിവരുന്ന വാഹനങ്ങൾ വിദ്യാർഥികളെ ഇറക്കിയ ശേഷം പാർക്കിങ് സ്ഥലങ്ങളിൽ ഗതാഗതതടസമുണ്ടാകാത്ത വിധത്തിൽ പാർക്ക് ചെയ്യേണ്ടതാണ്.



