Wednesday, April 29, 2026
No menu items!
Homeവാർത്തകൾമിൽമ പാൽ വില വർദ്ധന തീരുമാനം ഇന്നുണ്ടായേക്കും. മിൽമ ഡയറക്ടർ ബോർഡ് യോഗം ഇന്ന്...

മിൽമ പാൽ വില വർദ്ധന തീരുമാനം ഇന്നുണ്ടായേക്കും. മിൽമ ഡയറക്ടർ ബോർഡ് യോഗം ഇന്ന് 11 മണിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധവുമായി ബന്ധപ്പെട്ട തീരുമാനം ഇന്നുണ്ടായേക്കും. മിൽമ ഡയറക്ടർ ബോർഡ് യോഗം ഇന്ന് 11 മണിക്ക് ചേരും. നിലവിൽ ലിറ്ററിന് നാലുരൂപ വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിട്ടുണ്ട്. മിൽമ സമർപ്പിച്ച ശിപാർശ പരിഗണിച്ചാണ് സർക്കാർ തീരുമാനം. ലിറ്ററിന് നാലു മുതൽ 6 വരെ വില വർധിപ്പിക്കണം എന്നാണ് മിൽമയുടെ ആവശ്യം. പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടക്കം അനുമതി വിലവർധനവിൽ മിൽമ തേടിയിട്ടുണ്ട്. കമ്മീഷൻ അനുമതി ലഭിക്കുകയാണെങ്കിൽ മെയ് ഒന്നു മുതൽ വിലവർധനവ് പ്രാബല്യത്തിൽ വരും. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ വില വർധിച്ചില്ലെന്നും കർഷകരെ സഹായിക്കാനാണ് വില വർധനവെന്നുമാണ് മിൽമയുടെ വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments