മുല്ലപ്പെരിയാർ ഡാം പൊട്ടുമായിരിക്കും – പൊട്ടില്ലായിരിക്കും. പക്ഷെ പൊട്ടിയാൽ ആര് ഉത്തരം പറയും. ഡാം പൊട്ടിയാൽ കോടതി ഉത്തരം പറയുമോ എന്നും അദ്ദേഹം തിരുവനന്തപുരത്ത് ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുവേ പറഞ്ഞു. ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ നിൽക്കുന്നത്.
കോടതികളിൽ നിന്ന് അനുകൂല തീരുമാനങ്ങൾ കൈപറ്റി ആ തിരുമാനങ്ങളുമായി ഇന്നത്തെ സ്ഥിതി വിശേഷം തുടരുന്ന അവസ്ഥയിൽ കൊണ്ടുപോകുന്നവർ ഉത്തരം പറയണം. എന്താണ് ഇതിന്റെ അനന്തരഫലമെന്നും അവർ ഉത്തരം പറയണം. നമുക്ക് ഇനി കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.



