Thursday, April 23, 2026
No menu items!
Homeവാർത്തകൾമണിപ്പൂരിൽ നാഗാ കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു; കൂടുതൽ സേനയെ വിന്യസിച്ചു.

മണിപ്പൂരിൽ നാഗാ കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു; കൂടുതൽ സേനയെ വിന്യസിച്ചു.

ന്യൂഡൽഹി: മണിപ്പൂരിലെ സേനാപതിയിൽ നാഗാ കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇൻഫാലിൽ അടക്കം കൂടുതൽ സേനയെ വിന്യസിച്ചു. ബോംബാക്രമണത്തിനിടെ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടത്. ഒരിടവേളക്ക് ശേഷം കലുഷിതമാവുകയാണ് മണിപ്പൂർ. ട്രോൺഗ്ലോബിയിലെ രണ്ടു കുട്ടികളുടെ മരണമാണ് വീണ്ടും സംഘർഷങ്ങളിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട കുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട നടത്തിയ പ്രതിഷേധത്തിനിടെ നാഗ കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. അക്രമങ്ങളിൽ നിരവധിപേർക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചത് സാഹചര്യം കൂടുതൽ സങ്കീർണമാക്കി. സിആർപിഎഫ് ക്യാമ്പിലേക്ക് നടത്തിയ പ്രതിഷേധത്തിൽ സൈനിക ഉദ്യോഗസ്ഥരുടെ വെടിയേറ്റ് അഞ്ചുപേർ കൊല്ലപ്പെട്ടു. സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇൻഫാൽ വെസ്റ്റിലും സേനാപതിയിലും ഏർപ്പെടുത്തിയ കർഫ്യൂം തുടരുകയാണ്. സുരക്ഷയുടെ ഭാഗമായി കൂടുതൽ സേനയെയും മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. സാഹചരര്യം വിലയിരുത്താൻ ഉന്നത തല പൊലീസ് സംഘം ഇന്ന് ഇൻഫാലിൽ സന്ദർശനം നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments