Thursday, April 23, 2026
No menu items!
Homeവാർത്തകൾമുണ്ടത്തിക്കോട് സ്ഫോടനം: പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരം; പൊട്ടിത്തെറിച്ച സ്ഥലത്തെ ബാക്കിയുള്ള സ്ഫോടക ശേഖരം...

മുണ്ടത്തിക്കോട് സ്ഫോടനം: പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരം; പൊട്ടിത്തെറിച്ച സ്ഥലത്തെ ബാക്കിയുള്ള സ്ഫോടക ശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും

തൃശൂർ: മുണ്ടത്തിക്കോട് സ്ഫോടനത്തിൽ പരിക്കേറ്റ 10 പേരിൽ 4 പേരുടെ നില ഗുരുതരം. കരാറുകാരൻ സതീഷ് വെന്റിലേറ്ററിൽ തുടരുകയാണ്. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധനകൾ ഇന്ന് മുതൽ നടക്കും. അപകടം നടന്ന വെടിക്കെട്ടുപുരയിൽ നിരോധിത വസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്ന് കണ്ടെത്തുകയാണ് ഫോറൻസിക് സംഘം. പരമാവധി സാമ്പിളുകള്‍ ശേഖരിച്ചുവെന്ന് അസി. ഡയറക്ടർ കെ ഉണ്ണികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വെടിക്കെട്ടുപ്പുര പൊട്ടിത്തെറിച്ച സ്ഥലത്തെ ബാക്കിയുള്ള സ്ഫോടക ശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. പൊലീസ് സുരക്ഷിത സ്ഥലം കണ്ടെത്തി എന്നു റവന്യു വകുപ്പ് അറിയിച്ചു. അതിനു ശേഷം വെടിക്കെട്ടുപുര ഉണ്ടായിരുന്ന സ്ഥലത്ത് കെഡാവർ നായകളെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കും. അതേസമയം, വെടിക്കെട്ടുപുരയിൽ ഉണ്ടായിരുന്ന സ്ഫോടക വസ്തുക്കളിൽ എന്തെങ്കിലും നിരോധിത വസ്തുക്കൾ ഉപയോഗിച്ചിരുന്നോ കണ്ടെത്തുകയാണ് ഫോറൻസിക് സംഘത്തിന്റെ ദൗത്യം എന്ന് അസി. ഡയറക്ടർ കെ ഉണ്ണികൃഷ്ണൻ പറഞ്ഞു. പരമാവധി സാമ്പിളുകൾ എടുത്തിട്ടുണ്ട്. ഓരോ സ്ഫോടക വസ്തുക്കളും പ്രത്യേകം കണ്ടെത്തുമെന്നും അദ്ദേഹം  പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments