കോയമ്പത്തൂര്‍: പൊള്ളാച്ചി വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ ഒമ്പത്പേര്‍ മരിച്ചു. മലയാളികളാണ് മരിച്ചതെന്നാണ് വിവരം. മലപ്പുറം പാങ് എല്‍.പി സ്‌കൂളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴ് പേര്‍ സ്ത്രീകളാണ്.13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.വാല്‍പ്പാറയിലെ 13ാമത്തെ ഹെയിര്‍പിന്‍ ബെന്‍ഡില്‍ നിന്നും ഒമ്പതാമത്തേതിലേക്ക് വാഹനം മറിയുകയായിരുന്നു. ഡ്രൈവർക്ക് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു.. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം.



