തൃക്കൂര്‍ നായരങ്ങാടി സ്വദേശി സന്ദീപ് (36) ആണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായ സ്ഥീരികരണമൊന്നും പുറത്തുവന്നിട്ടില്ല.
സന്ദീപടക്കമുള്ള എട്ട് മലയാളികള്‍ ചാലക്കുടിയിലെ ഏജന്‍സി വഴി ഏപ്രില്‍ രണ്ടിനാണ് റഷ്യയിലേക്ക് പോയത്. മോസ്‌കോയിലെ റെസ്‌റ്റോറന്റിലെ ജോലിക്കെന്നും പറഞ്ഞാണ് സന്ദീപ് പോയത്. പിന്നീട് റഷ്യന്‍ സൈനിക ക്യാമ്ബിലാണ് ജോലിയെന്ന് സന്ദീപ് വീട്ടുകാരെ അറിയിച്ചിരുന്നു.
എന്നാല്‍ പിന്നീട് വിളിച്ചപ്പോള്‍ പാസ്‌പോര്‍ട്ടും ഫോണും നഷ്ടപ്പെട്ടെന്ന് സന്ദീപ് അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പിന്നീട് സന്ദീപ് റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നതായും, റഷ്യന്‍ പൗരത്വം സ്വീകരിച്ചതായും വിവരമുണ്ട്.
റൊസ്‌തോവില്‍ വെച്ച് സന്ദീപ് ഉള്‍പ്പെട്ട സംഘത്തിന് നേരെ ആക്രമണമുണ്ടായെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.