Monday, April 13, 2026
No menu items!
Homeവാർത്തകൾഅരുണാചലിലെ സ്ഥലപ്പേരുകൾ മാറ്റാനുള്ള ചൈനയുടെ നീക്കം ഇന്ത്യ തള്ളി; ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

അരുണാചലിലെ സ്ഥലപ്പേരുകൾ മാറ്റാനുള്ള ചൈനയുടെ നീക്കം ഇന്ത്യ തള്ളി; ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങൾക്ക് ചൈന സ്വന്തം നിലയിൽ പേരുകൾ നൽകുന്നതിനെ ഇന്ത്യ ശക്തമായി തള്ളി. അടിസ്ഥാനരഹിതമായ ഇത്തരം നരേറ്റീവുകൾ നിർമ്മിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്നും എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളെ ഇത് സാരമായി ബാധിക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.

ഇന്ത്യൻ ഭൂപ്രദേശത്തിന്റെ ഭാഗമായ സ്ഥലങ്ങൾക്ക് ‘സാങ്കൽപ്പിക പേരുകൾ’ നൽകാനുള്ള ചൈനയുടെ കുസൃതി നിറഞ്ഞ ശ്രമങ്ങളെ ഇന്ത്യ അർഹിക്കുന്ന ഗൗരവത്തോടെ തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർയ ജയ്സ്വാൾ ഞായറാഴ്ച പറഞ്ഞു.

ചൈനയുടെ ഭാഗത്തുനിന്ന് വീണ്ടും പ്രകോപനപരമായ നീക്കം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം മേയിലും ഈ വർഷം ഏപ്രിലിലും ചൈന സമാനമായ നീക്കങ്ങൾ നടത്തിയപ്പോൾ ഇന്ത്യ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments