ചെറുതോണി : മാർത്തോമ യുവജനസഖ്യം കോട്ടയം-കൊച്ചി ഭദ്രാസനത്തിന്‍റെ മിഷൻ ആൻഡ് ഇവാഞ്ചലിസം സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹൈറേഞ്ച് സംഗമം സംഘടിപ്പിച്ചു. വെള്ളയാംകുടി ബെഥേല്‍ മാർത്തോമ പള്ളിയില്‍ നടന്ന സംഗമം ഇടവക വികാരി റവ. ജിതിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡന്‍റ് റവ. ജസ്റ്റിൻ ഫിലിപ്പ് വർഗീസ് അധ്യക്ഷത വഹിച്ചു.
റവ. ലിജോ സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. റവ. ജോമോൻ ജോസ്, യുവജനസഖ്യം മാനേജിംഗ് കമ്മിറ്റിയംഗം രഞ്ജു കെ. റെജി, ഭദ്രാസന യുവജനസഖ്യം സെക്രട്ടറി അഖില്‍ മാത്യു ജേക്കബ്, ട്രഷറർ റോബിൻ ഏബ്രഹാം ജോസഫ്, കുമളി സെന്‍റർ സെക്രട്ടറി നിതിൻ തോമസ്, അമല്‍ ജോണ്‍ ജേക്കബ് എന്നിവർ പ്രസംഗിച്ചു.



