Saturday, April 4, 2026
No menu items!
Homeവാർത്തകൾ1000 കിലോമീറ്ററിലധികം വ്യാപിച്ച് മേഘക്കൂട്ടങ്ങൾ; ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴക്ക് സാധ്യത

1000 കിലോമീറ്ററിലധികം വ്യാപിച്ച് മേഘക്കൂട്ടങ്ങൾ; ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴക്ക് സാധ്യത

ന്യൂഡൽഹി: ഇന്ത്യയിലും പാകിസ്താനിലുമായി ആയിരം കിലോമീറ്ററിലധികം പടർന്നുകിടക്കുന്ന കൂറ്റൻ മേഘക്കൂട്ടങ്ങളുടെ ഉപഗ്രഹ ചിത്രം പുറത്തുവിട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ മേഖലകളിൽ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വ്യാപകമായ മഴക്ക് സാധ്യത. ശനിയാഴ്ചയോടെ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലേക്ക് വ്യാപിക്കും. ഏപ്രിൽ എട്ടുവരെ ഈ സംസ്ഥാനങ്ങളിൽ മഴയും ശക്തമായ കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പി​ന്റെ മുന്നറിയിപ്പ്. അതേസമയം, കനത്ത ചൂടിൽനിന്നും വായുമലിനീകരണത്തിൽനിന്നും മഴ ആശ്വാസം നൽകുമെങ്കിലും വിളകളെ ബാധിച്ചേക്കാമെന്നും കർഷകർ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗത തടസ്സങ്ങൾക്കും കാരണമായേക്കാം. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും പൊടിപടലങ്ങൾ നിറഞ്ഞുനിൽക്കുന്നതിനാൽ കാലാവസ്ഥ പെട്ടന്ന് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മെഡിറ്ററേനിയൻ മേഖലയിൽനിന്ന് ഉത്ഭവിച്ച ശക്തമായ ‘വെസ്റ്റേൺ ഡിസ്റ്റർബൻസ്’ മൂലമാണ് കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments