Thursday, March 26, 2026
No menu items!
Homeവാർത്തകൾസിനിമ നടനും നാടക സംവിധായകനുമായ ഇ.എ രാജേന്ദ്രന്‍ അന്തരിച്ചു

സിനിമ നടനും നാടക സംവിധായകനുമായ ഇ.എ രാജേന്ദ്രന്‍ അന്തരിച്ചു

കൊല്ലം: സിനിമ നടനും നാടക സംവിധായകനുമായ ഇ.എ രാജേന്ദ്രന്‍ അന്തരിച്ചു. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. നടനും എംഎല്‍എയുമായ എം.മുകേഷിന്റെ സഹോദരീഭര്‍ത്താവാണ്. ജന്മനാടായ തൃശൂര്‍ തൃത്താലയില്‍ നാളെ സംസ്‌കാരം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ശാരീരിക പ്രയാസങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി സിനിമാ രംഗത്തെ സജീവമായിരുന്നില്ല. കളിയാട്ടം, ദയ, പട്ടാഭിഷേകം ഉള്‍പ്പെടെ അറുപതോളം സിനിമകളില്‍ അഭിനയിച്ചു. നാടകങ്ങൾക്കും സിനിമകൾക്കും പുറമെ ടെലിവിഷൻ സീരിയലുകളിലും നായകനായും വില്ലനായും വിവിധ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments