തിരുവനന്തപുരം: കോൺഗ്രസ് അധികാരത്തിലെത്തിയാൽ മൂന്ന് മാസത്തിനുള്ളിൽ ഗ്യാരന്റികൾ നടപ്പാക്കുമെന്ന് വി ഡി സതീശൻ. സീറ്റ് നിർണയത്തിൽ ഘടകകക്ഷികളുമായി ഒരു അപസ്വരവും ഉണ്ടായില്ല. ദില്ലിയിൽ ചർച്ച നീണ്ടത് മൂന്നേകാൽ മണിക്കൂർ മാത്രമാണ്. എത്രയോ വിസ്മയളുണ്ടായി. ജി സുധാകരൻ, എ സുരേഷ്, ശശി എല്ലാം വിസ്മയങ്ങളാണ്. സിപിഎം മുതിർന്ന നേതാക്കൾ പിന്നണിയിൽ പിന്തുണ നൽകുന്നുണ്ട്. നാല് സ്വതന്ത്രരുമായി ധാരണ ഉണ്ടെന്നും ജയിച്ചാൽ അവർ യുഡിഎഫിനൊപ്പം നിൽക്കുമെന്നും സതീശൻ പറഞ്ഞു.
കുഞ്ഞികൃഷ്ണൻ, ഗോവിന്ദൻ തുറന്നുപറച്ചിലുകൾക്ക് കർട്ടന് പിന്നിൽ സിപിഎം മുതിർന്ന നേതാക്കളുടെ പിന്തുണയുണ്ടെന്നും സതീശൻ പറഞ്ഞു. 2005 മുതൽ യുഡിഎഫിൽ നിന്ന് അകന്നുപോയ സാമൂഹിക ഘടകങ്ങൾ തിരിച്ചുവന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ജയത്തിന് കാരണം ഇതാണ്. അകന്നുപോയത് എന്തൊക്കെ എന്ന് രഹസ്യമായി പരിശോധിച്ചു. സർക്കാർ പ്രചാരണം എല്ലാം പച്ചക്കള്ളമാണ്. അതെല്ലാം പൊളിച്ചടുക്കും. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മൂന്ന് മാസത്തിനുള്ളിൽ ഗ്യാരന്റികൾ നടപ്പാക്കുമെന്നും സതീശൻ അറിയിച്ചു. വനിതകൾക്ക് സൗജന്യ യാത്ര, കെഎസ്ആർടിസിക്ക് സർക്കാർ സബ്സിഡി നൽകും, കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കും എന്നിവ നടപ്പാക്കുമെന്നും സതീശൻ പറഞ്ഞു.



