ചേർത്തല: തിരുനല്ലൂർ സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1250 വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 4 ലക്ഷം രൂപ സംഭാവന നൽകി. ചടങ്ങിന് ബാങ്ക് പ്രസിഡന്റ് ഡി വി വിമൽദേവ് അധ്യക്ഷനായി. ചേർത്തല സഹകരണസംഘം അസിസ്റ്റന്റ് രജിസ്റ്റർ ജനറൽ സന്തോഷ് കുമാറിൽ നിന്ന് അരൂർ എംഎൽഎ ദിലീമ ജോജോ ചെക്ക് ഏറ്റുവാങ്ങി. ബാങ്ക് ഭരണസമിതി അംഗങ്ങൾ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. ബാങ്ക് സെക്രട്ടറിപി. ജിജിമോൾ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.



