Monday, March 16, 2026
No menu items!
Homeവാർത്തകൾകർഷകദിനാചരണവും കർഷക തൊഴിലാളി ആദരവും അവാർഡ് വിതരണവും നടത്തി

കർഷകദിനാചരണവും കർഷക തൊഴിലാളി ആദരവും അവാർഡ് വിതരണവും നടത്തി

കൂട്ടിക്കൽ: കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കർഷകദിനാചരണവും കർഷക തൊഴിലാളി ആദരവും അവാർഡ് വിതരണവും നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ് ബിജോയ്‌ ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗം ഉത്ഘാടനം ചെയ്തത് ബഹു. പൂഞ്ഞാർ MLA ശ്രീ സെബാസ്റ്റ്യൻ കുളത്തുങ്കൽ അവർകളും, മുഖ്യ പ്രഭാഷണം ജില്ലാ പഞ്ചായത്ത് മെമ്പർ കുമാരി അനുപമയും, ജനകീയാസൂത്രണ പരിപാടികളിടെ ഉത്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അനു ഷിജുവും നിർവഹിച്ചു.

കാർഷിക രംഗത്ത് മികവ് പുലർത്തിയ കർഷകരെ ആദരിച്ചു കാർഷിക സെമിനാർ, ബോഡ് വിംഗ് സ്കൂളിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ, മറ്റു കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു. തൃതല പഞ്ചായത്ത്‌ പ്രധിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments