Monday, February 23, 2026
No menu items!
Homeവാർത്തകൾഅധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും അവകാശങ്ങൾ നിഷേധിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് എച്ച്.എസ്.എസ്.ടി.എ

അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും അവകാശങ്ങൾ നിഷേധിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് എച്ച്.എസ്.എസ്.ടി.എ

കോട്ടയം: അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും അവകാശങ്ങൾ നിഷേധിക്കുന്ന നടപടികൾ സർക്കാർ അവസാനിപ്പിക്കണമെന്ന് എച്ച്.എസ്.എസ്.ടി.എ സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
കോട്ടയത്ത് ചേർന്ന കൗൺസിൽ യോഗം മുൻസിപ്പൽ ചെയർമാൻ എം.പി സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. മോൻസ് ജോസഫ് എം എൽ എ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന പ്രസിഡന്റ് കെ. വെങ്കിട മൂർത്തി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ റിയാസ് എം.,
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ജോബിൻ ജേക്കബ്, വിൻസൺ സി. എൽ., ഡോ. ബിനോയ് സ്കറിയ, തോമസ് സെബാസ്റ്റ്യൻ, ഡാനിഷ് ടി. എസ്., സോണി ജേക്കബ് എന്നിവർ പ്രസംഗിച്ചു.
ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കി ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments