Monday, February 23, 2026
No menu items!
Homeവാർത്തകൾലൈബ്രറിയിലെ പുസ്തകം വായിച്ചാല്‍ ഗ്രേസ് മാര്‍ക്ക് ; പുത്തന്‍ പദ്ധതിയുമായി വിദ്യാഭ്യാസവകുപ്പ്

ലൈബ്രറിയിലെ പുസ്തകം വായിച്ചാല്‍ ഗ്രേസ് മാര്‍ക്ക് ; പുത്തന്‍ പദ്ധതിയുമായി വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ കുറഞ്ഞുവരുന്ന വായനാശീലം തിരിച്ചുപിടിക്കുന്നതിനായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന കാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സ്‌കൂള്‍ ലൈബ്രറികളിലെ പുസ്തകങ്ങള്‍ കുട്ടികള്‍ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് 10 മാര്‍ക്ക് വരെ നല്‍കിക്കൊണ്ട് അവരെ വായനയിലേക്ക് ആകര്‍ഷിക്കാന്‍ ആലോചിക്കുന്നത്.
അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നതായും മന്ത്രി വിവരിച്ചു. പത്രം വായനയും പുസ്തക വായനയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുട്ടികളുടെ അക്കാദമിക് നിലവാരവും പൊതുവിജ്ഞാനവും വര്‍ദ്ധിപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments