വാഷിങ്ടണ്‍: വിദേശരാജ്യങ്ങൾക്ക് ചുമത്തിയ ഇറക്കുമതിത്തീരുവകൾ നിയമവിരുദ്ധമാണെന്ന സുപ്രിംകോടതി വിധിയെ വെല്ലുവിളിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പത്ത് ശതമാനത്തിൽ കൂടുതൽ ആഗോള തീരുവ ഏർപ്പെടുത്തുന്നതിനുള്ള ഉത്തരവിൽ താൻ ഒപ്പുവെക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. സുപ്രിംകോടതി വിധിയെ രൂക്ഷമായി വിമർശിച്ച ട്രംപ്, തീരുമാനം അങ്ങേയറ്റം നിരാശാജനകമാണെന്നും കോടതിയിലെ ചില ജഡ്ജിമാരെയോർത്ത് ലജ്ജ തോന്നുന്നുവെന്നും പ്രതികരിച്ചു. ഇന്ത്യ-യുഎസ് വ്യാപാരകരാറിൽ മാറ്റമുണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി. പ്രതികാര നടപടിയുടെ ഭാഗമായി ചുമത്തിയ താരിഫുകൾ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. അധികതീരുവ ചുമത്താൻ ട്രംപിന് അധികാരമില്ലെന്ന് കോടതി ഉത്തരവിട്ടു. ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ പകര ചുങ്കം നിയമ വിരുദ്ധമെന്നാണ് സുപ്രീം കോടതി വിധിച്ചത്. ചുങ്കം ചുമത്താൻ ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നും കോടതി പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഉത്തരവാണ് സുപ്രിംകോടതി പുറപ്പെടുവിച്ചത്. 1977ലെ ഒരു നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികൾ അടിച്ചേൽപ്പിക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ട്രംപിന്റെ നടപടിക്കെതിരെ നികുതി വർധനവ ബാധിച്ച പ്രമുഖ കമ്പനികളും, ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നൽകിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ ഇടപെടൽ. തന്റെ സാമ്പത്തിക-വിദേശ നയങ്ങളുടെ പ്രധാന ആയുധമായാണ് ട്രംപ് പകര ചുങ്കത്തെ ഉപയോഗിച്ചിരുന്നത്. എന്നാൽ പ്രസിഡന്റിന്റെ അമിതാധികാര പ്രയോഗത്തിനേറ്റ തിരിച്ചടിയാണ് സുപ്രീം കോടതി വിധി. ട്രംപിന്റെ നടപടിക്കെതിരെ നികുതി വർധനവ് ബാധിച്ച പ്രമുഖ കമ്പനികളും, ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നൽകിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്‌സ് എഴുതിയ ഭൂരിപക്ഷ വിധിയിൽ ആറിനെതിരെ മൂന്ന് വോട്ടുകൾക്കാണ് നികുതികൾ റദ്ദാക്കാൻ കോടതി തീരുമാനിച്ചത്. യുഎസ് ഭരണഘടന പ്രസിഡന്റിനല്ല, കോൺഗ്രസിനാണ് നികുതികളും താരിഫുകളും പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്നതെന്നും ട്രംപ് താരിഫുകളെ ഒരു പ്രധാന സാമ്പത്തിക, വിദേശ നയ ഉപകരണമായി ഉപയോഗപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു ട്രംപ് താരിഫുകളെ ഒരു പ്രധാന സാമ്പത്തിക, വിദേശനയ ഉപകരണമായി ഉപയോഗപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു. പല രാജ്യങ്ങളെയും അധികതീരുവ കാട്ടിയാണ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നത്. ഇന്ത്യയടക്കം പല രാജ്യങ്ങളും വ്യാപാരക്കരാറിന് തയ്യാറായതും അങ്ങനെയാണ്



