Tuesday, March 24, 2026
No menu items!
Homeവാർത്തകൾമദ്ധ്യകേരളത്തിലെ വിശുദ്ധ ബെനഡിക്റ്റിന്റെ നാമത്തിലുള്ള ഏക ദൈവാലയമായ പൂവത്തുങ്കൽ പള്ളിയിൽ തിരുനാൾ, കൊടിയേറ്റ് ഇന്ന് വൈകിട്ട്...

മദ്ധ്യകേരളത്തിലെ വിശുദ്ധ ബെനഡിക്റ്റിന്റെ നാമത്തിലുള്ള ഏക ദൈവാലയമായ പൂവത്തുങ്കൽ പള്ളിയിൽ തിരുനാൾ, കൊടിയേറ്റ് ഇന്ന് വൈകിട്ട് 6ന്

മണ്ണയ്ക്കനാട്:മദ്ധ്യകേരളത്തിലെ വിശുദ്ധ ബെനഡിക്റ്റിന്റെ നാമത്തിലുള്ള ഏക ദൈവാലയവും മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്കാ ദൈവാലയത്തിന്റെ ഭാഗവുമായ പൂവത്തുങ്കൽ സെന്റ് ബെനഡിക്റ്റ് ദൈവാലയത്തിൽ വിശുദ്ധ ബെനഡിക്റ്റിന്റെ തിരുനാൾ ജനുവരി 30 മുതൽ ഫെബ്രുവരി 8 വരെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. തിരുനാളിനോടനുബന്ധിച്ച് ഇടവകയും പരിസര പ്രദേശങ്ങളും ഇതിനോടകം ആത്മീയോത്സവത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന്
(ജനുവരി 30 വെള്ളിയാഴ്ച) വൈകുന്നേരം 6 മണിക്ക് ഇടവക വികാരി ഫാ.തോമസ് പഴവകാട്ടിൽ തിരുനാൾ കൊടിയേറ്റ് കർമ്മം നിർവഹിക്കുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് ഫെബ്രുവരി 5 വരെ ദിവസേന വൈകുന്നേരം 5.30 ന് ജപമാല, ദിവ്യബലി, നൊവേന എന്നിവ നടക്കും.
ഫെബ്രുവരി 6 വെള്ളിയാഴ്ച സീറോ മലബാർ റീത്തിൽ ദിവ്യബലി . ഫാ. എബി പാറെപറമ്പിൽ (T.O.R) മുഖ്യകാർമികത്വം വഹിക്കും. 7 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ജപമാലയ്ക്കു ശേഷം ദിവ്യബലി അർപ്പിക്കപ്പെടും. ഫാ. പോൾ ഡെന്നി രാമച്ചംകുടിയും . ഫാ. ഫെലിക്സ് പുറത്തെപറമ്പിലും കാർമികരാകും. തുടർന്ന് പൂവത്തുങ്കൽ ജംഗ്ഷനിലേക്ക് വിശ്വാസപ്രഘോഷണയാത്രയും പരിശുദ്ധ കുർബാനയുടെ ആശീർവാദവും ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിനമായ ഫെബ്രുവരി 8 ഞായറാഴ്ച രാവിലെ 10 മണിക്ക് ജപമാലയും 10.30 ന് ആഘോഷപൂർവ്വമായ തിരുനാൾ ദിവ്യബലിയും നടക്കും. ഇടവക വികാരി . ഫാ. തോമസ് പഴവകാട്ടിലും . ഫാ. ജോസ് പറപിള്ളിൽ (M S F S) മുഖ്യകാർമികരാകും. തുടർന്ന് വിശ്വാസപ്രഘോഷണയാത്ര, പരിശുദ്ധ കുർബാനയുടെ ആശീർവാദം, നേർച്ചസദ്യ, കൊടിയിറക്കു ചടങ്ങുകൾ എന്നിവയോടെ തിരുനാൾ സമാപിക്കും.
വിശുദ്ധ ബെനഡിക്റ്റിന്റെ അനുഗ്രഹം തേടി നിരവധി ഭക്തർ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments