Wednesday, February 11, 2026
No menu items!
Homeവാർത്തകൾപ്ലസ് ടു കഴിഞ്ഞവർക്ക് ജർമനിയിൽ തൊഴിൽ പരിശീലനം നൽകുന്നതിന് സാമ്പത്തിക സഹായത്തോടെ സർക്കാർ പദ്ധതി

പ്ലസ് ടു കഴിഞ്ഞവർക്ക് ജർമനിയിൽ തൊഴിൽ പരിശീലനം നൽകുന്നതിന് സാമ്പത്തിക സഹായത്തോടെ സർക്കാർ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു കഴിഞ്ഞവർക്ക് ജർമനിയിൽ തൊഴിൽ പരിശീലനം നൽകുന്നതിന് സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ.

സംസ്ഥാന സർക്കാർ രൂപകൽപ്പന ചെയ്തിരിക്കന്നത് അനുസരിച്ച് ജർമനിയിൽ തൊഴിൽ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് പ്രതിമാസം 1.30 ലക്ഷം രൂപ വരെ സ്റ്റൈപൻഡ് ലഭ്യമാക്കും

സംസ്ഥാന തൊഴിൽവകുപ്പിന്റെ കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കെഎഎസ്ഇ) വഴിയാണ് ഈ പദ്ധതി നടപ്പാക്കുക. ഡ്യൂവൽ വൊക്കേഷണൽ ട്രെയിനിങ് പദ്ധതിയാണിത്.

മൂന്നര വർഷമാണ് പരിശീലന കാലാവധി. ജർമനിയിൽ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എല്ലാ ചെലവും സൗജന്യമായിരിക്കും.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജർമനിയിൽ സ്ഥിരം വിസയോടെ ജോലിയും ലഭ്യമാക്കും. ഈ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആദ്യമായി നടപ്പാക്കുന്ന ഇന്തോ- ജർമൻ ട്രെയിനിങ് ഫെയർ ( ഐജിടിപി) ഫെബ്രുവരി അവസാനം നടത്തും

ലോജിസ്റ്റിക്, ഐടി, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, ഗാർഡനിങ്, കൃഷി, പ്ലംബിങ്, ഭക്ഷ്യ സംസ്കരണം തുടങ്ങി മുന്നൂറോളം തൊഴിൽ മേഖലകളിലാണ് പരിശീലനം. 28 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. എല്ലാ വർഷവും ഈ പദ്ധതിവഴി വിദ്യാർഥികളെ കൊണ്ടുപോകും.

ജർമൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവർക്കാണ് അവസരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments