Friday, March 20, 2026
No menu items!
Homeവാർത്തകൾഇന്നലെ രാത്രി ബാംഗ്ലൂരിൽ ബൈക്കും ലോറിയും കൂടിയിടിച്ചുണ്ടായ അപകടത്തിൽ യുവാക്കൾ മരണപ്പെട്ടു

ഇന്നലെ രാത്രി ബാംഗ്ലൂരിൽ ബൈക്കും ലോറിയും കൂടിയിടിച്ചുണ്ടായ അപകടത്തിൽ യുവാക്കൾ മരണപ്പെട്ടു

ചെറുതോണി: ബാംഗ്ലൂരിലെ നാഗസന്ദ്ര ടോൾ ഗേറ്റിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാക്കൾ മരണപ്പെട്ടു. ഇടുക്കി കരിമണ്ണൂർ സ്വദേശി ലിവിൻ (23) ൻ്റെ തലയ്ക്ക് ആണ് പരിക്കേറ്റത്. ലിവിൻ്റെ അമ്മയുടെ അനുജത്തിയുടെ മകനാണ് മരണപ്പെട്ട ജിജോ. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയാണ്.

നിലമംഗല ദസൻപുരയിൽ നിന്നും രാത്രി 10 മണിയോടെ മത്തിക്കരേയുള്ള റൂമിലേക്ക് വരുന്ന വഴി നാഗസന്ദ്ര ടോളിനടുത്തു വച്ചാണ് അപകടം ഉണ്ടായത്. രണ്ടുപേരേയും പ്രക്രിയ ഹോസ്പിറ്റൽ എത്തിച്ചു. ജിജോ ജോഷി (25) അപകട സ്ഥലത്ത് വച്ച് മരണപ്പെട്ടു. ആശുപത്രിയിൽ വച്ച് ലിപിനും.

അപകടം നടക്കുമ്പോൾ നല്ല മഴ ആയിരുന്നു. അപകടം നടന്ന് ഒന്നര മണിക്കൂറോളം റോഡിൽ കിടന്ന ശേഷമാണ് ഹോസ്പിറ്റലിൽ എത്തിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നീട് ലിവിനെ പ്രക്രിയ ഹോസ്പിറ്റലിൽ നിന്ന് സ്പർശ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

ജിജോ ജോഷിയുടെ മൃതദേഹം നിലമംഗല ഗവൺമെൻറ് ഹോസ്പിറ്റൽ മോർച്ചറിയിൽ ആണ് ഉള്ളത്. നാട്ടിൽ നിന്നും ബന്ധുക്കളുത്തിയിട്ടുണ്ട്.
ലിവിൻ ഭാരതി നഴ്സിംഗ് കോളേജിലെ സ്റ്റാഫാണ്. കോളേജ് അധികൃതരും കല വെൽഫെയർ അസോസിയേഷൻ പ്രവർത്തകരും ഹോസ്പിറ്റൽ ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments