Tuesday, February 10, 2026
No menu items!
Homeവാർത്തകൾജൂനിയർ ലാബ് അസിസ്റ്റന്റ് ; കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

ജൂനിയർ ലാബ് അസിസ്റ്റന്റ് ; കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ ( പി എസ് സി) അപേക്ഷ ക്ഷണിച്ചു

നിലവിൽ ഒഴിവുകളുടെ എണ്ണം പ്രസിദ്ധപ്പെടുത്തിയിട്ടില്ല. നിലവിലുള്ളതും ഭാവിയിൽ വരാൻ പോകുന്നതുമടക്കമുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

നിലവിലെ വിജ്ഞാപന പ്രകാരം നിലവിൽ വരുന്ന റാങ്ക് ലിസ്റ്റിന് പരമാവധി മൂന്ന് വർഷം വരെ കാലാവധി ഉണ്ടാകും. ഈ കാലയളവിൽ വരുന്ന ഒഴിവുകളിലും നിയമനം ഈ റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും. അതിനാൽ തന്നെ പ്രതീക്ഷിത ഒഴിവുകളായാണ് പി എസ് സി ഇത് രേഖപ്പെടുത്തിയിട്ടുള്ളത്.

വകുപ്പ്: മെഡിക്കൽ വിദ്യാഭ്യാസം

തസ്തിക : ജൂനിയർ ലാബ് അസിസ്റ്റന്റ്

ശമ്പളം: 27900-63700 രൂപ

നിയമന രീതി : നേരിട്ടുള്ള നിയമനം

ഒഴിവുകളുടെഎണ്ണം : പ്രതീക്ഷിത ഒഴിവുകള്‍

പ്രായപരിധി: 18-36 ( ഉദ്യോഗാർത്ഥികൾ 02/01/1989-നും 01-01-2007 നും ഇടയില്‍ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉൾപ്പടെ) അർഹരായവർക്ക് നിയമാനുസൃതമായി ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
യോഗ്യത : ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഐശ്ചിക വിഷയങ്ങളായി പഠിച്ച് പ്രിഡിഗ്രിയോ / പ്ലസ്ടുവോ തത്തുലെയ പരീക്ഷയോ പാസ്സായിരിക്കേണം അല്ലെങ്കിൽ വി എച്ച് എസ് ഇ (എം എല്‍ ടി) പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ അതിന് തത്തുല്യമായ കോഴ്സുകൾ പാസായിരിക്കണം

വിശദവിവരങ്ങൾക്ക്
👇
https://www.keralapsc.gov.in/sites/default/files/2026-01/noti-733-25.pdf

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments