കുറവിലങ്ങാട്: ദേവമാതാ കോളേജിന്റെയും (ഓട്ടോണമസ്) മാസ് കൾച്ചറൽ ഫോറത്തിന്റെയും നേതൃത്വത്തിൽ ഇന്നു മുതൽ (ജനുവരി 22 മുതൽ 28 വരെ )കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന കുറവിലങ്ങാട് ഫെസ്റ്റ് 2026 ന് ഒരുക്കങ്ങൾ പൂര്‍ത്തിയായി.
കല, സംഗീതം, വ്യാപാരം, വിനോദം എന്നിവ കോർത്തിണക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഫെസ്റ്റിന്റെ പ്രത്യേകത.
ജനുവരി 22 മുതൽ 24 വരെ നടക്കുന്ന കലാമേളയിൽ
ആലപ്പുഴ സൂര്യകാന്തിയുടെ പ്രശസ്ത നാടകം ‘കല്ല്യാണം’,
ദേവമാതാ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന മെഗാ ഷോകൾ,
പ്രശസ്ത ഗായകൻ അൻവർ ആലുവയും സംഘവും നയിക്കുന്ന ഗസൽ–ഖവാലി സംഗീതസന്ധ്യ,
പാട്ടും പറച്ചിലും ഉൾപ്പെടെയുള്ള സാംസ്കാരിക അവതരണങ്ങൾ എന്നിവ അരങ്ങേറും.
ജനുവരി 22 മുതൽ 28 വരെ നീളുന്ന വ്യാപാരമേളയിൽ പ്രമുഖ കമ്പനികളുടെ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.
കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയ അമ്യൂസ്‌മെന്റ് പാർക്കിൽ
കൃത്രിമ തടാകത്തിലെ പെഡൽ ബോട്ടിംഗ്,
വായുവിലൂടെ ഊർന്നിറങ്ങുന്ന ബ്രൗൺസിംഗ് റൈഡുകൾ,
വെർച്വൽ റിയാലിറ്റി കൊളംബസ്,
ഡ്രാഗൺ ട്രെയിൻ,
വിവിധ ഫാമിലി ഗെയിംസുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഇതിനൊപ്പം വൈവിധ്യമാർന്ന രുചികളുമായി ഫുഡ് കോർട്ടും ഫെസ്റ്റിന്റെ ആകർഷണമായിരിക്കും.
വൈകുന്നേരം 3 മണി മുതൽ രാത്രി 10 മണി വരെ ഫെസ്റ്റിലേക്ക് പ്രവേശനം അനുവദിക്കും.



