തിരുവനന്തപുരം: കേരള സർവേ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉടൻ ആരംഭിക്കുന്ന മോഡേൺ ഹയർ സർവെ (RTK, RETS, CORS, Total Station & GPS – 60 ദിവസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ സർവേ/സിവിൽ, ചെയിൻ സർവേ, വി എച്ച് എസ് ഇ സിവിൽ, ബി. ടെക് സിവിൽ, ഡിപ്ലോമ സിവിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഇതോടൊപ്പം ടോട്ടൽ സ്റ്റേഷൻ (ഒരു മാസം), ചെയിൻ സർവെ (മൂന്ന് മാസം) കോഴ്സുകളിലേക്കും പ്രവേശനം ലഭിക്കും. ഈ കോഴ്സുകൾക്ക് എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാനുള്ള അവസരമുണ്ട്.
കോഴ്സുകളുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്കും അപേക്ഷാ നടപടികൾക്കുമായി 0471-2965099, 9961615876, 9446063062 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം



