Friday, December 26, 2025
No menu items!
Homeവാർത്തകൾറെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് (RITES) എൻജിനിയറിങ് പ്രൊഫഷണൽ തസ്തികകളിൽ ഒഴിവുകൾ

റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് (RITES) എൻജിനിയറിങ് പ്രൊഫഷണൽ തസ്തികകളിൽ ഒഴിവുകൾ

ന്യൂഡൽഹി: റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് (RITES) എൻജിനിയറിങ് പ്രൊഫഷണൽ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് റൈറ്റ്സിന്റെ RITES-ന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 27 (27-01-2026) ആണ്.

റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ നിലവിലുള്ള ഒഴിവുകളിൽ ബി ടെക്/ബി ഇ എം ഇ/എംടെക്, എം ബി എ/പി ജി ഡി എം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

സീനിയർ മാനേജർ,മാനേജർ, അസിസ്റ്റന്റ് മാനേജർ,ഗ്രൂപ്പ് ജനറൽ മാനേജർ,ഡെപ്യൂട്ടി ജനറൽ മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. നിലവിൽ 18 ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

തസ്തികകൾക്കനുസരിച്ച് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായപരിധി, ശമ്പളം എന്നിവ വ്യത്യാസപ്പെട്ടിരിക്കുന്നു.
തസ്തിക- സീനിയർ മാനേജർ (പോർട്ട് ആൻഡ് വാട്ടർവെയ്സ്)

ഒഴിവുകളുടെ എണ്ണം – ഒന്ന്

പ്രായപരിധി- 38 വയസ്സ്

ശമ്പളം- പ്രതിമാസം 60,000-1,80,000 രൂപ

തസ്തിക-മാനേജർ (പോർട്ട് ആൻഡ് വാട്ടർവെയ്സ്)

ഒഴിവുകളുടെ എണ്ണം -രണ്ട്

പ്രായപരിധി- 35 വയസ്സ്

ശമ്പളം- പ്രതിമാസം50,000-1,60,000 രൂപ

തസ്തിക-മാനേജർ (കോസ്റ്റൽ മോഡലിങ്)

ഒഴിവുകളുടെ എണ്ണം- രണ്ട്,

പ്രായപരിധി- 35 വയസ്സ്

ശമ്പളം- പ്രതിമാസം50,000-1,60,000 രൂപ

തസ്തിക-അസിസ്റ്റന്റ് മാനേജർ (തുറമുഖ ആസൂത്രണം) ഒഴിവുകളുടെ എണ്ണം- ഒന്ന്

പ്രായപരിധി- 32 വയസ്സ്

ശമ്പളം- പ്രതിമാസം40,000-1,40,000 രൂപ.
തസ്തിക-മാനേജർ (സിവിൽ/പിപിഎസ്)

ഒഴിവുകളുടെ എണ്ണം- ഒന്ന്

പ്രായപരിധി- 35 വയസ്സ്

ശമ്പളം- പ്രതിമാസം 50,000-1,60,000 രൂപ

തസ്തിക-അസിസ്റ്റന്റ് മാനേജർ (എച്ച്ആർ)

ഒഴിവുകളുടെ എണ്ണം- ഏഴ്,

പ്രായപരിധി- 32 വയസ്സ്

ശമ്പളം- പ്രതിമാസം40,000-1,40,000 രൂപ

തസ്തിക-ഗ്രൂപ്പ് ജനറൽ മാനേജർ (എച്ച്ആർ)

ഒഴിവുകളുടെ എണ്ണം- ഒന്ന്

പ്രായപരിധി- 53 വയസ്സ്

ശമ്പളം- പ്രതിമാസം 1,20,000-2,80,000 രൂപ

തസ്തിക-ഡിജിഎം (സിവിൽ-മറൈൻ സ്ട്രക്ചറൽ എക്സ്പെർട്ട്)

ഒഴിവുകളുടെ എണ്ണം- ഒന്ന്

പ്രായപരിധി- 41 വയസ്സ്

ശമ്പളം- പ്രതിമാസം70,000-2,00,000 രൂപ

തസ്തിക-ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്ആർ)

ഒഴിവുകളുടെ എണ്ണം- രണ്ട്

പ്രായപരിധി- 41 വയസ്സ്

ശമ്പളം- പ്രതിമാസം70,000-2,00,000 രൂപ.
അപേക്ഷാ ഫീസ്

ജനറൽ/ഒബിസി ഉദ്യോഗാർത്ഥികൾക്ക്: 600 രൂപയും ബാധകമായ നികുതികളും

ഇഡബ്ല്യുഎസ്/എസ്‌സി/എസ്ടി/പിഡബ്ല്യുഡി ഉദ്യോഗാർത്ഥികൾക്ക്: 300 രൂപയും ബാധകമായ നികുതികളും

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: ജനുവരി 27 (27-01-2026) രാത്രി 11:59 വരെ.

അപേക്ഷ ലിങ്ക് 👇
https://recruit.rites.com/frmRegistration.aspx

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments