ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയെട്ടാം വാർഷികം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മരങ്ങാട്ടു പിള്ളി ഗ്രാമപഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നടത്തി. മരങ്ങാട്ടു പിള്ളിയിൽ മണ്ഡലം പ്രസിഡൻ്റ് മാർട്ടിൻ പന്നിക്കോട്ട്, കുറിച്ചിത്താനത്ത് വാർഡ് പ്രസിഡൻ്റ് ജനാർദ്ദനൻ ആളോത്ത്, കുര്യനാട് ഗ്രാമപഞ്ചായത്ത് മെമ്പർ സാബു അഗസ്റ്റ്യൻ, മണ്ണയ്ക്കനാട് വാർഡ് ലീഡർ സണ്ണി ജോസഫ് എന്നിവ ദേശീയപതാക ഉയർത്തി.