Monday, December 22, 2025
No menu items!
Homeവാർത്തകൾഇന്റലിജൻസ് ബ്യൂറോയിൽ മൾട്ടി-ടാസ്കിങ് സ്റ്റാഫ് (ജനറൽ) ഒഴിവുകൾ 362; കേരളത്തിൽ 13

ഇന്റലിജൻസ് ബ്യൂറോയിൽ മൾട്ടി-ടാസ്കിങ് സ്റ്റാഫ് (ജനറൽ) ഒഴിവുകൾ 362; കേരളത്തിൽ 13

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന് കീഴിൽ രാജ്യത്തെ സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോകളിലേക്ക് (എസ്.ഐ.ബി) മൾട്ടി-ടാസ്കിങ് സ്റ്റാഫ് (ജനറൽ) തസ്തികയിൽ നേരിട്ടുള്ള നിയമനത്തിന് ഓൺലൈനിൽ ഡിസംബർ 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.mha.gov.in, www.ncs.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷ/ പരീക്ഷാ ഫീസ് -650 രൂപ. വനിതകൾക്കും എസ്.സി/ എസ്.ടി/ ഭിന്നശേഷി, വിമുക്ത ഭടന്മാർ എന്നീ വിഭാഗക്കാർക്കും 550 രൂപ മതി. യോഗ്യത: മെട്രിക്കുലേഷൻ/ എസ്.എസ്.എൽ.സി/ തത്തുല്യം; പ്രായപരിധി 14.12.2025ന് 18-25 വയസ്സ്. പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ട്. അപേക്ഷിക്കുന്ന സംസ്ഥാനത്തെ സ്ഥിരതാമസക്കാരാണെന്ന് തെളിയിക്കുന്ന ഡൊമിസൈൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സെലക്ഷൻ: ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലുള്ള ഓൺലൈൻ പരീക്ഷയുടെയും വിവരണാത്മക പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓൺലൈൻ പരീക്ഷയിൽ പൊതുവിജ്ഞാനം (40 മാർക്ക്), ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് (20), ന്യൂമെറിക്കൽ/ അനലറ്റിക്കൽ/ ലോജിക്കൽ എബിലിറ്റി ആൻഡ് റീസണിങ് (20), ഇംഗ്ലീഷ് ലാംഗ്വേജ് (20) എന്നിവയിലാണ് ചോദ്യങ്ങൾ. ഒരു മണിക്കൂർ സമയം ലഭിക്കും. (ഉത്തരം തെറ്റിയാൽ കാൽ മാർക്ക് കുറക്കും). ശരിയുത്തരത്തിന് ഒരു മാർക്ക് ലഭിക്കും. ഇതിനുപുറമെ വിവരണാത്മക മാതൃകയിൽ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷനിൽ 50 ചോദ്യങ്ങളുണ്ടാവും. ഒരു മണിക്കൂർ സമയം ലഭിക്കും. കേരളത്തിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഒഴിവുകൾ: വിവിധ സംസ്ഥാനങ്ങളിലായി ആകെ 362 ഒഴിവുകളാണുള്ളത്. കേരളത്തിൽ തിരുവനന്തപുരത്ത് 13. ശമ്പളനിരക്ക് 18,000-56,900 രൂപ. അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം സ്പെഷൽ സെക്യൂരിറ്റി അലവൻസ് അടക്കം മറ്റാനുകൂല്യങ്ങളും ലഭിക്കു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments