തിരുവനന്തപുരം: കേരളാ പൊലീസിലെ വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പി എസ് സി പുറത്തിറക്കി. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ,അസിസ്റ്റന്റ്റ് ജയിലർ,കോൺസ്റ്റബിൾ ഡ്രൈവർ, കോൺസ്റ്റബിൾ എന്നിങ്ങനെ നിരവധി ഒഴിവുകളാണ് ഉള്ളത്. വിശദമായി പരിശോധിക്കാം.
സബ് ഇൻസ്പെക്ടർ
1.വകുപ്പ്: പൊലീസ് (കേരള സിവിൽ പൊലീസ്)
2. ഉദ്യോഗപ്പേര്: സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ട്രെയിനി)
(വനിതകൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കുവാൻ അർഹതയില്ല.
പൊലീസിലേയും വിജിലൻസിലേയും ബിരുദ ധാരികളായ മിനിസ്റ്റീരിയൽ ജീവനക്കാർ, ഫിംഗർപ്രിന്റ് ബ്യൂറോയിലെ ജീവനക്കാർ, പൊലീസ്/വിജിലൻസ് വകുപ്പുകളിലെ കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾമാർ എന്നിവർക്കും അപേക്ഷകൾ സമർപ്പിക്കാം.)
3.ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകൾ
4.നിയമനരീതി: നേരിട്ടുള്ള നിയമനം
5. ശമ്പളം : ₹ 45,600 – 95,600/-
6. വിദ്യാഭ്യാസ യോഗ്യത : ബിരുദം
7.പ്രായപരിധി : കാറ്റഗറി – i : (ഓപ്പൺ വിഭാഗം) 20-31വയസ്സ്
കാറ്റഗറി – ii&iii : മിനിസ്റ്റീരിയൽ വിഭാഗം, കോൺസ്റ്റാബുലറി വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് 36 വയസ്സ് തികയുവാൻ പാടില്ല
8. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 31.12.2025
പൂർണ്ണ വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആംഡ് പൊലീസ്
1.വകുപ്പ്: പൊലീസ് (ആംഡ് പൊലീസ് ബറ്റാലിയൻ)
2. ഉദ്യോഗപ്പേര്: ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി)
(വനിതകളും ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കുവാൻ അര്‍ഹരല്ല. പൊലീസ് കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ എന്നിവർക്കും അപേക്ഷിക്കാം)
3. ശമ്പളം: ₹ 45,600 – 95,600/-
4. ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകൾ
5. പ്രായപരിധി: കാറ്റഗറി – I [ഓപ്പൺ മാർക്കറ്റ്] : 20-31വയസ്സ്
കാറ്റഗറി – II [കോണ്‍സ്റ്റാബുലറി] : 20-36 വയസ്സ്.
6. വിദ്യാഭ്യാസ യോഗ്യത: ബിരുദം
7. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 31.12.2025
പൂർണ്ണ വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://www.keralapsc.gov.in/sites/default/files/2025-11/noti-446-447-25.pdf
അസിസ്റ്റന്റ്റ് ജയിലർ
1.വകുപ്പ് : പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വ്വീസസ്
2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ്റ് ജയിലർ ഗ്രേഡ് 1/സൂപ്രണ്ട്, സബ് ജയിൽ/സൂപ്പർ വൈസർ, ഓപ്പൺ പ്രിസൺ/സൂപ്പർ വൈസർ, ബോർസ്റ്റൽ സ്കൂൾ /ആർമറർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കുറക്ഷണൽ അഡ്മിനിസ്ട്രേഷൻ/ ലക് ചറർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ / ട്രെയിനിംഗ് ഓഫീസർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ/ സ്റ്റോർ കീപ്പർ, ഓപ്പൺ പ്രിസൺ
3. ശമ്പളം: ₹ 43,400 – 91,200/-
4. ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകൾ
5. നിയമന രീതി: നേരിട്ടുള്ള നിയമനം
6. പ്രായപരിധി: 18-36 വയസ്സ്
7. യോഗ്യത: ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം.
പൂർണ്ണ വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Kerala PSC job
ഒന്നര ലക്ഷം രൂപ വരെ ശമ്പളം, സിഡ്ബിയിൽ കൺസൾട്ടന്റ് ക്രെഡിറ്റ് അനലിസ്റ്റ് ഒഴിവുകൾ
കോൺസ്റ്റബിൾ ഡ്രൈവർ
1. വകുപ്പ്: കേരള പൊലീസ്
2. തസ്തികയുടെ പേര്: പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (വിമുക്ത ഭടന്മാർ)
3.ശമ്പളം: ₹ 31,100 – 66,800/-
4. ഒഴിവുകളുടെ എണ്ണം: സമുദായം ഒഴിവുകളുടെ എണ്ണം: മുസ്ലീം- 7 (ഏഴ്), പട്ടികജാതി- 6,വിശ്വകർമ്മ -1, പട്ടികവർഗ്ഗം- 1,ഹിന്ദു നാടാർ -1, എസ് സി സി സി- 1,ധീവര- 1,എൽ സി/എ ഐ- 1,എസ് ഐ യു സി നാടാർ-1
(മിലിട്ടറി ആൻഡ് സെന്റട്രൽ ആംഡ് പോലീസ് ഫോഴ്സ് സേനകളിൽ ഡ്രൈവർമാരായി സേവനമനുഷ്ടിച്ചു വന്നിരുന്ന വിമുക്ത ഭടന്മാർക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പാണിത്.
ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികളും വനിതകളും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കുവാൻ അർഹരല്ല)
5. നിയമനരീതി: നേരിട്ടുളള നിയമനം (സംസ്ഥാനതലം )
6. പ്രായപരിധി: 20-41വയസ്സ്
7. വിദ്യാഭ്യാസ യോഗ്യത: ഹയര്‍ സെക്കന്ററി (പ്ലസ് ടു)
പൂർണ്ണ വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Kerala PSC job
ഐ എച്ച് ആർ ഡിയിൽ അക്കാഡമിക് പ്രോജക്ടുകൾ ചെയ്യാൻ അവസരം
പൊലീസ് കോൺസ്റ്റബിൾ
1. വകുപ്പ് : പൊലീസ് (ബാൻഡ് യൂണിറ്റ്)
2. തസ്തികയുടെ പേര് : പൊലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ)
3. ശമ്പളം : ₹ 31,100 – 66,800/- 4.
4.ഒഴിവുകളുടെ എണ്ണം: സമുദായം ഒഴിവുകളുടെ എണ്ണം : മുസ്ലീം 14, ഈഴവ/ബിലവ/തിയ്യ- 08,
പട്ടികജാതി – 03 , പട്ടികവർഗ്ഗം- 03, വിശ്വകർമ്മ – 03,ധീവര- 01, എസ് സി സി സി- 01, ഹിന്ദു നാടാർ – 01,എൽ സി/എ ഐ -01.
5. നിയമനരീതി : നേരിട്ടുളള നിയമനം
6. പ്രായപരിധി : 18-29 വയസ്സ്
7. വിദ്യാഭ്യാസ യോഗ്യത: a) ഹയര്‍സെക്കന്ററി b) സംസ്ഥാന/കേന്ദ്ര സർക്കാരിന് കീഴിൽ രജിസ്ട്രേഷനുള്ള ഒരു സ്ഥാപനം/ബാൻഡ് ട്രൂപ്പിൽ നിന്ന് പോലീസ് ബാൻഡ് യൂണിറ്റിന്റെ ബാൻഡ്, ബ്യൂഗിൾ, ഡ്രം, അനുബന്ധ സംഗീതോപകരണങ്ങൾ എന്നിവ വായിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
പൂർണ്ണ വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക



