നാഗ്‌പൂർ: നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മഹാ വികാസ് അഘാഡി സഖ്യം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെ. സംസ്‌ഥാനത്തിൻ്റെ ആദ്യം മുഖ്യമന്ത്രിയായിരുന്ന യശ്വവന്ത് റാവു ചവാന്റെയും തുടർന്നു മുഖ്യമന്ത്രിമാരായവരുടെയും പരിശ്രമഫലമായാണ് മഹാരാഷ്ട്ര പുരോഗതി പ്രാപിച്ചതെന്നും എന്നാൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാർ ഈ സമ്പന്ന സംസ്ഥാനത്തെ ഗുജറാത്തിന് പണയപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയെ മഹാവികാസ് അഘാഡി സഖ്യം (കോൺഗ്രസ്, എൻസിപി-എസ്‌പി, ശിവസേന-യുബിടി) സംയുക്‌തമായി തീരുമാനിക്കും. അതിനാൽ, കോൺഗ്രസ് ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല പറഞ്ഞു.



