Monday, March 23, 2026
No menu items!
Homeവാർത്തകൾരാജ്യം 78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ

രാജ്യം 78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ

ന്യൂഡൽഹി: രാജ്യം 78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി പതാക ഉയർത്തിയതിനെ തുടർന്ന് രാജ്യത്തെ അഭിസംബോധ ചെയ്തു. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്യദിനത്തിൻ്റെ പ്രമേയം. 60 പേർ പ്രത്യേക അതിഥികളായി പങ്കെടുത്തത്. യുവാക്കളും, വിദ്യാർഥികളും ഗോത്രവിഭാഗത്തിൽപ്പെട്ടവരും, കർഷകരും, സ്ത്രീകളുമെല്ലാം അതിഥികളുടെ കൂട്ടത്തിലുണ്ട്. പാരിസിൽ ഒളിംപിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർക്കും ചടങ്ങിൽ പങ്കെടുത്തു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്സഹമന്ത്രി സഞ്ജയ് സേത്ത്, സംയുക്‌ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്‌മിറൽ ദിനേശ് കെ. ത്രിപാഠി, വ്യോമ സേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ജമ്മുവിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments