Tuesday, December 23, 2025
No menu items!
Homeവാർത്തകൾശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാൻ എൻഡിആർഎഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാൻ എൻഡിആർഎഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാൻ എൻഡിആർഎഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. തൃശൂരില്‍ നിന്നുള്ള 35 അംഗ സംഘമാണ് എത്തിയത്. ചെന്നൈയിൽ നിന്നുള്ള എൻഡിആർഎഫിന്റെ രണ്ടാം സംഘവും സന്നിധാനത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഈ സംഘം രാത്രിയോടെ പമ്പയിൽ എത്തും. സന്നിധാനത്ത് ഇന്ന് തിരക്ക് നിയന്ത്രണവിധേയമാണ്. ഭക്തരെ നിയന്ത്രിച്ച് ദർശനം ഉറപ്പാക്കുന്നുണ്ട്. ഇന്ന് വെർച്ചൽ ക്യൂ വഴി 70,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി ഇരുപതിനായിരം പേർക്കും ദർശനം അനുവദിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments