Tuesday, December 23, 2025
No menu items!
Homeവാർത്തകൾശബരിമല തീർത്ഥാടകർക്ക് ന്യായവിലയ്ക്ക് ഭക്ഷണം ഉറപ്പാക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. വിലവിവരം അറിയാം

ശബരിമല തീർത്ഥാടകർക്ക് ന്യായവിലയ്ക്ക് ഭക്ഷണം ഉറപ്പാക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. വിലവിവരം അറിയാം

കോട്ടയം: ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളിലെയും തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെയും ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവിട്ടു. ഇടത്താവളങ്ങളായ എരുമേലി, വൈക്കം, കടപ്പാട്ടൂര്‍, കോട്ടയം തിരുനക്കര, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെയും റെയില്‍വേ സ്റ്റേഷന്റെയും കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന്റെയും പരിസരങ്ങളിലെ ഹോട്ടലുകള്‍ക്കും റെയില്‍വേ സ്റ്റേഷന്‍ കാന്റീനിനും തീര്‍ഥാടകര്‍ക്കായി നിജപ്പെടുത്തിയ നിരക്കുകള്‍ ബാധകമാണ്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലെ തീരുമാനപ്രകാരമാണ് ശബരിമല തീര്‍ഥാടകര്‍ക്കും അവരോടൊപ്പം വരുന്നവര്‍ക്കും മാത്രമായുള്ള വില നിശ്ചയിച്ചത്. വിലവിവരപട്ടിക ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.

തീർഥാടകർക്ക് പരാതിയുണ്ടെങ്കിൽ അറിയിക്കാം
തീര്‍ഥാടകര്‍ക്ക് ആവശ്യമെങ്കില്‍ പരാതി നല്‍കുന്നതിനായി പൊതുവിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പേരും ഫോണ്‍ നമ്പരും വില വിവരപ്പട്ടികയില്‍ ചേര്‍ക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നിശ്ചിത വിലയില്‍ കൂടുതല്‍ ഈടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും പരാതികളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമായി വിവിധ വകുപ്പുകളുടെ സംയുക്ത സക്വാഡുകള്‍ പ്രവര്‍ത്തിക്കും.

ജി എസ് ടി ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങളുടെ വില ചുവടെ
കുത്തരി ഊണ് (എട്ട് കൂട്ടം കറികള്‍, സോര്‍ട്ടക്സ് അരി) -75 രൂപ
ആന്ധ്ര ഊണ് (പൊന്നിയരി)- 75രൂപ

കഞ്ഞി (അച്ചാറും പയറും ഉള്‍പ്പെടെ 750ഗ്രാം) -38രൂപ

ചായ (150 മി.ലി.)- 12രൂപ
മധുരമില്ലാത്ത ചായ (150 മി.ലി.)- 11 രൂപ

കാപ്പി (150 മി.ലി.)- 14 രൂപ

മധുരമില്ലാത്ത കാപ്പി (150 മി.ലി.)- 12 രൂപ
ബ്രൂ കോഫി/നെസ് കോഫി (150 മി.ലി.)- 18 രൂപ

കട്ടന്‍ കാപ്പി (150 മി.ലി.)- 10 രൂപ

മധുരമില്ലാത്ത കട്ടന്‍കാപ്പി (150 മി.ലി.)- 9 രൂപ

കട്ടന്‍ചായ(150 മി.ലി.)-9 രൂപ

മധുരമില്ലാത്ത കട്ടന്‍ചായ(150 മി.ലി.)-9 രൂപ

ഇടിയപ്പം (1 എണ്ണം,50 ഗ്രാം)-12 രൂപ

ദോശ (1 എണ്ണം,50 ഗ്രാം)-12 രൂപ

ഇഡ്ഢലി (1 എണ്ണം, 50 ഗ്രാം)-12 രൂപ

പാലപ്പം (1 എണ്ണം, 50 ഗ്രാം)-12 രൂപ

ചപ്പാത്തി (1 എണ്ണം,50 ഗ്രാം)-12 രൂപ

ചപ്പാത്തി (50 ഗ്രാം വീതം മൂന്നെണ്ണം) കുറുമ

ഉള്‍പ്പെടെ- 67 രൂപ

പൊറോട്ട (1 എണ്ണം)- 13 രൂപ

നെയ്റോസ്റ്റ് (175 ഗ്രാം)- 50 രൂപ

പ്ലെയിന്‍ റോസ്റ്റ് -36 രൂപ

മസാലദോശ (175 ഗ്രാം)-53 രൂപ

പൂരിമസാല (50 ഗ്രാം വീതം 2 എണ്ണം)- 40 രൂപ

മിക്സഡ് വെജിറ്റബിള്‍- 31 രൂപ

പരിപ്പുവട (60 ഗ്രാം)- 11 രൂപ

ഉഴുന്നുവട (60 ഗ്രാം)- 11 രൂപ

കടലക്കറി (100 ഗ്രാം)-33 രൂപ

ഗ്രീന്‍പീസ് കറി (100 ഗ്രാം)- 34 രൂപ

കിഴങ്ങ് കറി (100 ഗ്രാം)-33 രൂപ

തൈര് (1 കപ്പ് 100 മില്ലി)-15 രൂപ

കപ്പ (250 ഗ്രാം)-32 രൂപ

ബോണ്ട (50 ഗ്രാം)-11 രൂപ

ഉള്ളിവട (60 ഗ്രാം)-11 രൂപ

ഏത്തയ്ക്കാപ്പം (75 ഗ്രാം പകുതി)-13 രൂപ

തൈര് സാദം (മുന്തിയ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍

മാത്രം)-50 രൂപ

ലെമണ്‍ റൈസ് (150 മി. ലി.)-45 രൂപ

മെഷീന്‍ ചായ (150 മി.ലി.) -10 രൂപ

മെഷീന്‍ കാപ്പി (150 മി.ലി.)- 12 രൂപ

മെഷീന്‍ മസാല ചായ (150 മി.ലി.)-15 രൂപ

മെഷീന്‍ ലെമണ്‍ ടീ (150 മി.ലി.)-15 രൂപ

മെഷീന്‍ ഫ്ളേവേഡ് ഐസ് ടീ (150 മി.ലി.)-21 രൂപ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments