Sunday, December 21, 2025
No menu items!
Homeവാർത്തകൾഇന്ന് മുതൽ ആധാർ നിയമങ്ങളിൽ മാറ്റം പ്രാബല്യത്തിൽ

ഇന്ന് മുതൽ ആധാർ നിയമങ്ങളിൽ മാറ്റം പ്രാബല്യത്തിൽ

ന്യൂഡൽഹി: ഇന്നുമുതൽ ആധാർ അപ്‌ഡേറ്റ് ചാർജുകളിലെയും ബാങ്ക് നോമിനേഷനുകളിലെയും മാറ്റങ്ങൾ മുതൽ പുതിയ ജിഎസ്ടി സ്ലാബുകളും കാർഡ് ഫീസുകളിലും ഉൾപ്പെടെ മാറ്റങ്ങൾ വരുകയാണ്, ആധാർ അപ്‌ഡേറ്റ് പ്രക്രിയ വേഗത്തിലും ലളിതമായും പൂർണ്ണമായും ഡിജിറ്റൽ ആക്കാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരുങ്ങുന്നു. ഇന്ന് മുതൽ, ആധാർ കാർഡ് ഉടമകൾക്ക് പേര്, വിലാസം, ജനന തീയതി, മൊബൈൽ നമ്പർ എന്നിവയുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ഓൺലൈനായി പരിഷ്കരിക്കാൻ കഴിയും. ആധാർ സേവാ കേന്ദ്രങ്ങളിലേക്ക് നേരിട്ട് സന്ദർശിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നതിനും സമയമെടുക്കുന്ന പേപ്പർവർക്കുകൾ അവസാനിപ്പിക്കുന്നതിനുമാണ് നവീകരിച്ച ഡിജിറ്റൽ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. പാൻ കാർഡ് അല്ലെങ്കിൽ പാസ്‌പോർട്ട് രേഖകൾ പോലുള്ള ലിങ്ക് ചെയ്‌ത സർക്കാർ ഡാറ്റാബേസുകൾ വഴി വിവരങ്ങൾ സ്വയമേവ പരിശോധിക്കും, ഇത് ഡോക്യുമെന്റ് അപ്‌ലോഡുകളുടെയോ മാനുവൽ വെരിഫിക്കേഷന്റെയോ ആവശ്യകതയും കുറയ്ക്കും. പക്ഷെ, വിരലടയാളങ്ങൾ, ഐറിസ് സ്കാനുകൾ അല്ലെങ്കിൽ ഫോട്ടോഗ്രാഫുകൾ ഉൾപ്പെടെയുള്ള ബയോമെട്രിക് അപ്‌ഡേറ്റുകൾക്ക് ഐഡന്റിറ്റി വെരിഫിക്കേഷനായി അംഗീകൃത ആധാർ സേവാ കേന്ദ്രം സന്ദർശിക്കേണ്ടതുണ്ട്. 2025 നവംബർ 1 മുതൽ ആധാർ-പാൻ ലിങ്കിംഗ് നിർബന്ധമാണ്. ആധാർ അപ്ഡേറ്റ് ചാർജുകൾ പരിഷ്കരിച്ചു കുട്ടികളുടെ ആധാർ കാർഡുകളുടെ ബയോമെട്രിക് അപ്‌ഡേറ്റുകൾക്കുള്ള ഫീസായ 125 രൂപ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഒഴിവാക്കി. ഒരു വർഷത്തേക്കാണ് സൗജന്യമാക്കി. മുതിർന്നവർക്ക്, പേര്, ജനന തീയതി,, വിലാസം അല്ലെങ്കിൽ മൊബൈൽ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് 75 രൂപയും വിരലടയാളം അല്ലെങ്കിൽ ഐറിസ് സ്കാൻ പോലുള്ള ബയോമെട്രിക് അപ്‌ഡേറ്റുകൾക്ക് 125 രൂപയുമാണ് ചെലവ്. ജനസംഖ്യാ വിശദാംശങ്ങളിലെ മാറ്റങ്ങൾക്ക് 75 രൂപയും ബയോമെട്രിക് അപ്‌ഡേറ്റുകൾക്ക് 125 രൂപയുമാണ് വില. 2026 ജൂൺ 14 വരെ ഓൺലൈൻ ഡോക്യുമെന്റ് അപ്‌ഡേറ്റുകൾ സൗജന്യമായി തുടരും, അതിനുശേഷം നിരക്കുകൾ ബാധകമാകും. ആധാർ വിവരങ്ങൾ ഓൺലൈനായി എങ്ങനെ അപ്ഡേറ്റ് ചെയ്യാനായി യുഐഡിഎഐയുടെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക. ആധാർ നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയക്കുന്ന OTP യും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം. അപ്ഡേറ്റ് ആധാർ ഓപ്ഷൻ തിരഞ്ഞെടുത്ത് അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫീൽഡ് തിരഞ്ഞെടുക്കാം. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് അപ്ഡേഷൻ പൂർത്തിയാക്കാം. അഭ്യർത്ഥന സമർപ്പിച്ച് പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാനാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments