തിരുവനന്തപുരം: 2019 ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരട് കേന്ദ്രത്തിന് സമർപ്പിക്കാൻ തീരുമാനം. കേരള തീരദേശ പരിപാലന അതോറിറ്റി അംഗീകരിച്ചതാണിത്. 109 പഞ്ചായത്തുകളെ കൂടി സിആർ ഇസഡ് 2 കാറ്റഗറിയിലേക്ക് മാറ്റുന്നത് കേരളം കേന്ദ്രത്തോട് അഭ്യർത്ഥിക്കും.
സിആർ ഇസഡ് മൂന്നില്‍ നിന്ന് സിആർ ഇസഡ് രണ്ടിലേക്ക് 175 നഗര സ്വഭാവമുളള ഗ്രാമപഞ്ചായത്തുകളെ തരം മാറ്റുന്നതിന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇതില്‍ 66 പഞ്ചായത്തുകള്‍ക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ബാക്കി 109 പഞ്ചായത്തുകളെ കൂടി സിആർ ഇസഡ് രണ്ട് കാറ്റഗറിയിലേയ്ക്ക് മാറ്റുന്നതിന് വീണ്ടും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കാനും യോഗത്തില്‍ തീരുമാനമായി.



