Tuesday, October 28, 2025
No menu items!
Homeവാർത്തകൾഐ എസ് ആർ ഒ (ISRO)യിൽ ജോലി; ഐടിഐ, ഫാർമസിയിൽ ഡിപ്ലോമ ...

ഐ എസ് ആർ ഒ (ISRO)യിൽ ജോലി; ഐടിഐ, ഫാർമസിയിൽ ഡിപ്ലോമ യോഗ്യതയുള്ള വർക്ക് മികച്ച അവസരം.

ന്യൂഡൽഹി: ഐ എസ് ആർ ഒ (ISRO)യിൽ ജോലി നേടാൻ അവസരം. അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻ സെന്ററിലേക്ക് (SAC) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ടെക്‌നീഷ്യൻ ‘ബി’, ഫാർമസിസ്റ്റ് ‘എ’ എന്നി തസ്തികയിൽ 55 ഒഴിവുകൾ ആണ് ഉള്ളത്. ISRO SAC ഗ്രൂപ്പ് സി റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. പത്താം ക്ലാസ് പൂർത്തിയാക്കി ഐടിഐ സർട്ടിഫിക്കറ്റ് നേടിയവർക്കും ഫാർമസിയിൽ ഡിപ്ലോമ പാസ് ആയവർക്കും ഇതൊരു മികച്ച അവസരമാണ്.
നിയമനം ലഭിക്കുന്നവർക്ക് ആദ്യ ഘട്ടത്തിൽ അഹമ്മദാബാദിൽ ആയിരിക്കും ജോലി ലഭിക്കുക. തുടർന്ന് മറ്റു സ്ഥലങ്ങളിൽ നിയമനം ലഭിക്കാം. ലെവൽ 3 (21,700 – 69,100 രൂപ), ലെവൽ 5 (29,200 – 92,300 രൂപ ) അനുസരിച്ചുള്ള ശമ്പളമാണ് ലഭിക്കുക. 18 മുതൽ 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ നൽകാം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായ പരിധിയിൽ ഇളവുകൾ ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 13.

വിദ്യാഭ്യാസ യോഗ്യത

ടെക്നീഷ്യൻ ‘ബി’ (പോസ്റ്റ് കോഡുകൾ 09 മുതൽ 15 വരെ): മെട്രിക് (എസ്‌എസ്‌സി/എസ്‌എസ്‌എൽസി/പത്താം ക്ലാസ്) പാസായിരിക്കണം.ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/എൻടിസി/എൻഎസി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഫിറ്റർ,മെഷിനിസ്റ്റ്,ഇലക്ട്രോണിക്സ് മെക്കാനിക് അല്ലെങ്കിൽ മെക്കാനിക് റേഡിയോ & ടിവി, ലാബ് അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്),ഇൻഫർമേഷൻ ടെക്നോളജി/ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്/ഇൻഫർമേഷൻ ടെക്നോളജി & ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ്, ഇലക്ട്രീഷ്യൻ,മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് എന്നി ട്രേഡുകൾ ഐ ടി ഐ പാസ് ആയവർക്ക് അപേക്ഷ നൽകാം.

ഫാർമസിസ്റ്റിന് ‘എ’ (പോസ്റ്റ് കോഡ് 16):

ഫസ്റ്റ് ക്ലാസോടെ ഫാർമസിയിൽ ഡിപ്ലോമ ഉണ്ടായിരിക്കണം
എഴുത്തു പരീക്ഷ,സ്കിൽ ടെസ്റ്റ് തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. അപേക്ഷ ഫീസ്,മറ്റു വിവരങ്ങൾ എന്നിവയ്ക്കായി https://www.sac.gov.in/ സന്ദർശിക്കുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments