ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ട്രൈബൽ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റ്സിലെ (NESTS) വിവിധ ഒഴിവുകളിൽ അപേക്ഷ തീയതി നീട്ടി. ഒക്ടോബർ 28 വരെ അപേക്ഷകൾ സമർപ്പിക്കാം. കേന്ദ്ര സർക്കാരിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്. അധ്യാപക- അനധ്യാപക ഒഴിവുകളിലായി 7267 ഒഴിവുകൾ ആണ് ഉള്ളത്. കേരളത്തിലും വിവിധ തസ്തികകളിൽ ഒഴിവുകൾ ഉണ്ട്
പ്രിൻസിപ്പൽ – 225,പോസ്റ്റ് ഗ്രാജുവേറ്റ് അധ്യാപകർ (പിജിടി) -1,460, ട്രെയിൻഡ് ഗ്രാജുവേറ്റ് അധ്യാപകർ (ടിജിടി) – 3,962, ഹോസ്റ്റൽ വാർഡൻ (പുരുഷനും സ്ത്രീയും) – 635, സ്റ്റാഫ് നഴ്‌സ് (സ്ത്രീ) – 550,അക്കൗണ്ടന്റ് – 61,ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെഎസ്എ) – 228, ലാബ് അറ്റൻഡന്റ്- 146 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത
പ്രിൻസിപ്പൽ: ബിരുദാനന്തര ബിരുദം (50%), ബി.എഡ്. (50%), പി.ജി.ടി അല്ലെങ്കിൽ ലക്ചറർ ആയി 12 വർഷത്തെ പരിചയം.
പി.ജി.ടി (പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ): ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം (50%), ബി.എഡ്. ബിരുദം (50%).
പി.ജി.ടി (കമ്പ്യൂട്ടർ സയൻസ്): 50% മാർക്കോടെ എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്/ഐടി) അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ എം.ഇ./എം.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐടി).
ടി.ജി.ടി (ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ): ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം (50%), ബി.എഡ്. ബിരുദം (50%), കൂടാതെ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സി.ടി.ഇ.ടി) പേപ്പർ-II പാസായിരിക്കണം.
ടി.ജി.ടി (കമ്പ്യൂട്ടർ സയൻസ്): ബി.സി.എ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ഐടിയിൽ ബിരുദം അല്ലെങ്കിൽ ബി.ഇ/ബി.ടെക് (സി.എസ്/ഐടി) 50% മാർക്കോടെ പാസായിരിക്കണം
മ്യൂസിക് ടീച്ചർ: 50% മാർക്കോടെ സംഗീതം/പെർഫോമിംഗ് ആർട്‌സിൽ ബിരുദം.
കലാ അധ്യാപകൻ: 50% മാർക്കോടെ ഫൈൻ ആർട്‌സ്/ഡ്രോയിംഗ് & പെയിന്റിംഗ്/ശിൽപം/ഗ്രാഫിക് ആർട്ട് എന്നിവയിൽ ബിരുദം.
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (പിഇടി): 50% മാർക്കോടെ ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം (ബി.പി.എഡ്.).
ലൈബ്രേറിയൻ: 50% മാർക്കോടെ ലൈബ്രറി സയൻസിലോ ലൈബ്രറി & ഇൻഫർമേഷൻ സയൻസിലോ ബിരുദം.
ഹോസ്റ്റൽ വാർഡൻ: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.
സ്ത്രീ സ്റ്റാഫ് നഴ്‌സ്: നഴ്‌സിംഗിൽ ബി.എസ്‌സി (ഓണേഴ്‌സ്) അല്ലെങ്കിൽ തത്തുല്യം, നഴ്‌സായി രജിസ്റ്റർ ചെയ്‌തു, 50 കിടക്കകളുള്ള ഒരു ആശുപത്രിയിൽ 2.5 വർഷത്തെ പരിചയം.
അക്കൗണ്ടന്റ്: കൊമേഴ്‌സിൽ ബിരുദം (ബി.കോം).
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെഎസ്‌എ): 12-ാം ക്ലാസ് പാസായിരിക്കണം, ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് ടൈപ്പിംഗ് വേഗത.
ലാബ് അറ്റൻഡന്റ്: ലബോറട്ടറി ടെക്‌നിക്കിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമയോടെ പത്താം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ സയൻസ് സ്ട്രീമിൽ 12-ാം ക്ലാസ് പാസായിരിക്കണം
ശമ്പളം
ഏഴാം ശമ്പള കമ്മീഷന്റെ മാനദണ്ഡമനുസരിച്ച് ലെവൽ 1 മുതൽ ലെവൽ 12 വരെയുള്ള സ്കെയിലുകളിലാണ് ഓരോ തസ്തികയിലും ശമ്പളം ലഭിക്കുക. 18,000 മുതൽ 2,09,200 രൂപ വരെ ശമ്പളമായി ലഭിക്കും
പ്രിലിമിനറി പരീക്ഷ (യോഗ്യതാ പരീക്ഷ)
എല്ലാ തസ്തികകൾക്കുമുള്ള ആദ്യ ഘട്ട പരീക്ഷയാണ് ഇത്. ജനറൽ അവെർനെസ്,റീസണിങ് എബിലിറ്റി,ഐസിടി പരിജ്ഞാനം, ലാംഗ്വേജ് കോംപെറ്റൻസി എന്നി വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പരീക്ഷ. ഓരോ തെറ്റായ ഉത്തരത്തിനും നെഗറ്റീവ് മാർക്ക് ഉണ്ട്. ശ്രദ്ധിക്കുക,ഈ ഘട്ടത്തിൽ നിന്നുള്ള മാർക്ക് അന്തിമ മെറിറ്റ് ലിസ്റ്റിലേക്ക് കണക്കാക്കില്ല.
സബ്ജറ്റ് നോളജ് എക്സാമിനേഷൻ (മെയിൻ പരീക്ഷ)
ടർ 1 പാസാകുന്ന ഉദ്യോഗാർത്ഥികളെ 1:10 അനുപാതത്തിൽ ടയർ 2 ലേക്ക് ക്ഷണിക്കും (ഓരോ 1 ഒഴിവിലേക്കും 10 ഉദ്യോഗാർത്ഥികൾ). ഇതാണ് മെയിൻ പരീക്ഷ. നിർദ്ദിഷ്ട വിഷയവുമായോ പോസ്റ്റുമായോ ബന്ധപ്പെട്ട ഒബ്ജക്റ്റീവ് (MCQ) ചോദ്യങ്ങളും വിവരണാത്മക ചോദ്യങ്ങളും ഇതിൽ ഉണ്ടായിരിക്കും
ഇന്റർവ്യൂ / സ്കിൽ ടെസ്റ്റ്
പ്രിൻസിപ്പൾ: ടയർ 2 പാസാകുന്ന ഉദ്യോഗാർത്ഥികളെ ഒരു പേഴ്‌സണൽ ഇന്റർവ്യൂവിന് വിളിക്കും (40 മാർക്ക്). 80:20 അനുപാതത്തിൽ ടയർ 2 മാർക്കിന്റെയും ഇന്റർവ്യൂ മാർക്കിന്റെയും അടിസ്ഥാനത്തിൽ അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെഎസ്എ): ടയർ 2 പാസാകുന്ന ഉദ്യോഗാർത്ഥികളെ ടൈപ്പിംഗ് സ്കിൽ ടെസ്റ്റിന് വിളിക്കും. അതിലെ പ്രകടനം കൂടി വിലയിരുത്തി അന്തിമ മെറിറ്റ് ലിസ്റ്റ് പ്രഖ്യാപിക്കും
അപേക്ഷ ഫീസ്,പ്രായ പരിധി, മറ്റ് ഇളവുകൾ എന്നിവ അറിയാനും ഭാഷ അടിസ്ഥാനത്തിൽ ഉള്ള ഒഴിവുകൾ അറിയാനും http://nests.tribal.gov.in/ സന്ദർശിക്കുക.



