തിരുവനന്തപുരം: കാർഷിക ഗ്രാമവികസന ബാങ്കിൽ അസിസ്റ്റന്റ് കെ.എസ്.എഫ്.ഇ, കെ.എസ്.ഇ.ബിയിൽ ജൂനിയർ അസിസ്റ്റന്റ്, കാഷ്യർ,കെ.എസ്.ആർ.ടി.സിയിൽ ക്ലർക്ക്/ഫീസ് അസിസ്റ്റന്റ്കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) കാറ്റഗറി നമ്പർ 376 മുതൽ 413/2025 വരെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ഒക്ടോബർ 15 ലെ അസാധാരണ ഗസറ്റിലും പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും ശമ്പളങ്ങളെല്ലാം വെബ്സൈറ്റിലുണ്ട്. യോഗ്യതകളും ഉദ്യോഗാർഥികൾക്ക് ഒറ്റത്തവണ രജിസ്റ്റർ ചെയ്ത് ഓൺലൈനിൽ നവംബർ 19നകം അപേക്ഷിക്കാം. സംസ്ഥാന/ജില്ലതല ജനറൽ/എൻ.സി.എ റിക്രൂട്ട്മെന്റ് വിഭാഗത്തിൽപ്പെടുന്ന തസ്തികകളാണ് വിജ്ഞാപനത്തിലുള്ളത്. ചില തസ്തികകളുടെ സംക്ഷിപ്ത വിവരങ്ങൾ ചുവടെ: ● അസിസ്റ്റന്റ് (കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ലിമിറ്റഡ്), പ്രതീക്ഷിത ഒഴിവുകൾ, ശമ്പളം 16580-55005, നേരിട്ടുള്ള നിയമനം. യോഗ്യത: അംഗീകൃത ബിരുദവും ജെ.ഡി.സി/എച്ച്.ഡി.സിയും. അല്ലെങ്കിൽ ബി.കോം (സഹകരണം) അല്ലെങ്കിൽ ബി.എസ്.സി (കോഓപറേഷൻ ആൻഡ് ബാങ്കിങ്). പ്രായം 18-40. കെ.എസ്.സി.എ.ആർ.ഡി ബാങ്കുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സഹകരണ സ്ഥാപനങ്ങളിലെ മൂന്നു വർഷത്തിൽ കുറയാതെ സേവനമനുഷ്ഠിക്കുന്ന റെഗുലർ ജീവനകാക്കാർക്കും സൊസൈറ്റി കാറ്റഗറിയിൽപ്പെടുന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പ്രായം 18-50. വിദ്യാഭ്യാസ യോഗ്യത മുകളിലേതുതന്നെ. അപേക്ഷയോടൊപ്പം സർവിസ് സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ● ജൂനിയർ അിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ് ഗ്രേഡ്-2/ക്ലാർക്ക്/ ടൈം കീപ്പർ ഗ്രേഡ്-2/ സീനിയർ അസിസ്റ്റന്റ്/ അസിസ്റ്റന്റ്/ജൂനിയർ ക്ലർക്ക് മുതലായവ. (കെ.എസ്.എഫ്.ഇ/കെ.എസ്.ഇ.ബി/കെ.എം.എം.എൽ/കെൽട്രോൺ/കശുവണ്ടി വികസന കോർപറേഷൻ/ മലബാർ സിമന്റ്സ്/ ഹാൻഡ്കോ ഡെവലപ്മെന്റ് കോർപറേഷൻ/ ട്രാവൻകൂർ ടെറ്റാനിയം/ ഭൂവികസന കോർപറേഷൻ/ വികസന അതോറിട്ടികൾ/വാട്ടർ അതോറിറ്റി/മലിനീകരണ നിയന്ത്രണ ബോർഡ്/വനം വികസന കോർപറേഷൻ/സിവിൽ സപ്ലൈസ് കോർപറേഷൻ/അഗ്രോ മെഷിനറി കോർപറേഷൻ/കെൽട്രോൺ ). അതത് കമ്പനി/കോർപറേഷൻ/ബോർഡ് നിശ്ചയിച്ച ശമ്പളമാണ് ലഭിക്കുക. പ്രതീക്ഷിത ഒഴിവുകൾ, നേരിട്ടുള്ള നിയമനം യോഗ്യത: ബി.എ/ബി.എസ്സി/ബി.കോം/തത്തുല്യ ബിരുദം. പ്രായം 18-38. ● ജൂനിയർഅസിസ്റ്റന്റ്/അസിസ്റ്റന്റ് ഗ്രേഡ്-2/എൽ.ഡി ക്ലാർക്ക്/ക്ലാർക്ക്/ഫീൽഡ് അസിസ്റ്റന്റ്/ഡിപ്പോ അസിസ്റ്റന്റ് മുതലായവ (കെ.എസ്.ആർ.ടി.സി/ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്/സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ/എസ്.സി/എസ്.ടി വികസന കോർപറേഷൻ/ആർടിസാൻഡ് വികസന കേർപറേഷൻ അടക്കം സംസ്ഥാന സർക്കാറിന് കീഴിലെ വിവിധ കമ്പനി/കോർപറേഷൻ/ബോർഡുകൾ. അതത് സ്ഥാപനം നിശ്ചയിച്ച ശമ്പളമാണ് ലഭിക്കുക. നേരിട്ടുള്ള നിയമനം യോഗ്യത: ബി.എ/ബി.എസ് സി/ബി.കോം/തത്തുല്യബിരുദം. പ്രായം 18-36. ● സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ (കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ) ശമ്പളം 26,500-60,700 രൂപ. പ്രതീക്ഷിത ഒഴിവുകൾ. 14 ജില്ലകളിലും ഒഴിവുകളുണ്ടാവും. ജില്ലാതലത്തിലാണ് റിക്രൂട്ട്മെന്റ്. ഓരോ ജില്ലക്കും പ്രത്യേകം റാങ്ക്‍ലിസ്റ്റുകൾ തയാറാക്കും. നേരിട്ടുള്ള നിയമനം. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം, ഹെവി ഗുഡ്സ് ആൻഡ് പാസഞ്ചർ മോട്ടോർ വാഹനങ്ങൾ ഒാടിക്കുന്നതിന് മൂന്നുവർഷമായി നിലവിലുള്ള ഡ്രൈവിങ് ലൈസൻസും ബാഡ്ജും. ഉയരം 165 സെ.മീറ്ററിൽ കുറയരുത്. നെഞ്ചളവ് 83 സെ.മീ. വികാസശേഷി നാലു സെ.മീറ്ററിൽ കുറയരുത്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. പ്രായം 21-39. ഇതോടൊപ്പം തസ്തികമാറ്റം വഴിയുള്ള നിയമനത്തിനും പ്രത്യേകം അപേക്ഷിക്കാം. ● അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) (തസ്തികമാറ്റം മുഖേന) (കെ.എസ്്ഇ.ബി) ഒഴിവുകൾ-21, ശമ്പളം 59,100-1,17400 രൂപ. പ്രസ്തുത സ്ഥാപനത്തിൽ ജോലി നോക്കുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി ബാധകമല്ല. ● മറ്റ് തസ്തികകൾ- കമ്പനി സെക്രട്ടറി, ഡെപ്യൂട്ടി ഡയറക്ടർ (വി.എച്ച്.എസ്.ഇ) ജൂനിയർ കോഓപറേറ്റിവ് ഇൻസ്പെക്ടർ, ഹൈസ്കൂൾ ടീച്ചർ (അറബിക്) യു.പി സ്കൂൾ ടീച്ചർ (തമിഴ്മീഡിയം) തസ്തിക മാറം വഴി), പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (യു.പി.എസ്) മുതലായ മറ്റ് തസ്തികകൾക്കും അപേക്ഷിക്കാം. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും സംവരണം, ശമ്പളം, അപേക്ഷിക്കേണ്ട രീതി അടക്കമുള്ള സമഗ്രവിവരങ്ങളും വിജ്ഞാപനത്തിൽ/വെബ്സൈറ്റിലുണ്ട്.



