ഡൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (NIT) ജോലി നേടാൻ അവസരം. അനധ്യാപക തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. 14 ഒഴിവുകളിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 22.
ടെക്നിക്കൽ അസിസ്റ്റന്റ്, സീനിയർ ടെക്നീഷ്യൻ, സീനിയർ അസിസ്റ്റന്റ്, ടെക്നീഷ്യൻ, ജൂനിയർ അസിസ്റ്റന്റ്, ലാബ് അറ്റൻഡന്റ്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 18,000 മുതൽ 1,12,400 രൂപ വരെ ശമ്പളം ലഭിക്കും
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ(CBT) , സ്കിൽ ടെസ്റ്റ് / പ്രൊഫിഷെൻസി ടെസ്റ്റ് എന്നിവയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. ഉയർന്ന പ്രായപരിധി,വിദ്യാഭ്യാസ യോഗ്യത,അപേക്ഷ ഫീസ് തുടങ്ങിയ വിവരങ്ങൾക്കായി https://nitdelhi.ac.in/non-teaching-recruitment-2/ സന്ദർശിക്കുക.



