Monday, December 22, 2025
No menu items!
Homeവാർത്തകൾതൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി അന്തരിച്ചു.

തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി അന്തരിച്ചു.

തൃശൂർ: തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. തൃശൂർ അതിരൂപതയുടെ രണ്ടാമത്തെ ആർച്ച് ബിഷപ്പാണ് ഇദ്ദേഹം. 1930 ഡിസംബർ 13 നായിരുന്നു ജനനം. മാനന്തവാടി, താമരശേരി രൂപത ബിഷപ്പായിരുന്നു. 2007 വരെ തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പായി പ്രവർത്തിച്ചിരുന്നു. സിറോ മലബാർ സിനഡ്, സിബിസിഐ വൈസ് പ്രസിഡന്റ് ചുമതലകൾ വഹിച്ചു. 1997 മുതൽ 2007 വരെ തൃശൂർ അതിരൂപത അധ്യക്ഷനുമായിരുന്നു. തുടർന്ന് ചുമതലകളിൽ നിന്നൊഴിഞ്ഞ അദ്ദേഹം തൃശൂർ കാച്ചേരി മൈനർ സെമിനാരിയിൽ വിശ്രമത്തിലായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments