Tuesday, December 23, 2025
No menu items!
Homeവാർത്തകൾമലങ്കര കത്തോലിക്കാ സഭയുടെ 95-ാമത് പുനരൈക്യ വാർഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മലങ്കര കത്തോലിക്കാ സഭയുടെ 95-ാമത് പുനരൈക്യ വാർഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭയുടെ 95-ാമത് പുനരൈക്യ വാർഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം.പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തില്‍ അടൂർ ഓള്‍ സെയിന്‍റ്സ് പബ്ലിക് സ്കൂളിലാണ് പുനരൈക്യ വാർഷികാഘോഷം.

സമ്മേളന നഗറില്‍ കർദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പതാക ഉയർത്തും.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, അടൂർ നഗരസഭാധ്യക്ഷൻ കെ. മഹേഷ്കുമാർ എന്നിവർ പ്രസംഗിക്കും.

നാളെ വൈകുന്നേരം അഞ്ചിന് ബൈബിള്‍ കണ്‍വൻഷൻ ആർച്ച്‌ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. വേറ്റിനാട് കാർമല്‍ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ വചനശുശ്രൂഷ നിർവഹിക്കും.18, 19 തീയതികളിലും വൈകുന്നേരം വചനശുശ്രൂഷ തുടരും. 19ന് ഉച്ചകഴിഞ്ഞ് ഭക്തസംഘടന സമ്മേളനങ്ങള്‍. വൈകുന്നേരം 5.30ന് നിഖ്യാ സുന്നഹദോസിന്‍റെ 1700-ാം വാർഷികവും നടക്കും. 20നാണ് സഭാസംഗമവും പുനരൈക്യ വാർഷിക സമ്മേളനവും നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments