മണ്ണയ്ക്കനാട്:വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളിയിൽ വി. കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം നടത്തപ്പെട്ടു. രാവിലെ 6 മണിക്ക് പരസ്യ വണക്കത്തിനായി വി. കുരിശിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു. 9.30 ന് ഇടവക വികാരി ഫാ. തോമസ് പഴവക്കാട്ടിൽ തിരുനാൾ ദിവ്യബലിയർപ്പിച്ചു. നാടുകുന്ന് കപ്പേളയിലേക്ക് നടന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ ഭക്തിപൂർവ്വം പങ്കെടുത്തു. വികാരി ഫാ. തോമസ് പഴവക്കാട്ടിൽ തിരുശേഷിപ്പ് പ്രയാണത്തിന് നേതൃത്വം നൽകി.പ്രദക്ഷിണം ദൈവാലയത്തിൽ എത്തി ദിവ്യകാരുണ്യ ആരാധനയ്ക്കും തിരുശേഷിപ്പ് വണക്കത്തിനും ശേഷം സ്നേഹവിരുന്നോടെ തിരുനാൾ സമാപിച്ചു. എല്ലാ വെള്ളിയായും വൈകുന്നേരം 5.30 ന് വി.കുരിശിന്റെ നൊവേനയും തിരുശേഷിപ്പ് വണക്കിന് അവസരവുമുണ്ടായിരിക്കുമന്ന് വികാരി. ഫാ. തോമസ് പഴവക്കാട്ടിൽ അറിയിച്ചു.



